Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓരോ ഗ്രാമത്തിലും 10 പേരെങ്കിലും മരിച്ചു! യുപിയില്‍ യോഗിക്ക് തിരിച്ചടി; ബിജെപി നേതാവിന്റെ പ്രതികരണം

ലഖ്‌നൗ: കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഉത്തര്‍ പ്രദേശ്. കൊവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടക്കുന്ന സാഹചര്യവും ഇവിടെയുണ്ടായി. എന്നാല്‍, കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു എന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം.

ഉത്തര്‍ പ്രദേശില്‍ കൊവിഡ് പ്രതിരോധം പാളി എന്ന് തന്നെയാണ് ബിജെപി, ആര്‍എസ്എസ് നേതൃത്വവും വിലയിരുത്തിയിരുന്നത്. ഇപ്പോഴിതാ മുതിര്‍ന്ന ബിജെപി നേതാവ് യോഗിയ്‌ക്കെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍...

 ഓരോ ഗ്രാമത്തിലും മരണം

ഓരോ ഗ്രാമത്തിലും മരണം

ഉത്തര്‍ പ്രദേശിലെ ഓരോ ഗ്രാമത്തിലും കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും ചുരുങ്ങിയത് പത്ത് പേര്‍ വീതമെങ്കിലും മരിച്ചിട്ടുണ്ട് എന്നാണ് ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍. ബിജെപിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായ രാം ഇക്ബാല്‍ സിങ് ആണ് ഇങ്ങനെ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.

പാഠം പഠിച്ചില്ല

പാഠം പഠിച്ചില്ല

കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ നിന്ന് ഉത്തര്‍ പ്രദേശ് ഒരു പാഠവും പഠിച്ചിരുന്നില്ല എന്നാണ് രാം ഇക്ബാല്‍ സിങ്ങിന്റെ കുറ്റപ്പെടുത്തല്‍. ആരോഗ്യ വകുപ്പിന്റെ ഈ പരാജയം ആണ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാനും കൂടുതല്‍ പേര്‍ മരിക്കാനും ഇടയാക്കിയത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പത്ത് ലക്ഷം നല്‍കണം

പത്ത് ലക്ഷം നല്‍കണം

മറ്റൊരു പ്രധാന ആവശ്യവും രാം ഇക്ബാല്‍ സിങ് ഉന്നയിക്കുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം എന്നാണ് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലക്കാരനാണ് രാം ഇക്ബാല്‍ സിങ്. സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ബല്ലിയ ജില്ലയില്‍ ഡോക്ടര്‍മാരോ മരുന്നുകളോ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗിയെ തെറ്റിദ്ധരിപ്പിച്ചു

യോഗിയെ തെറ്റിദ്ധരിപ്പിച്ചു

അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബല്ലിയ ജില്ല സന്ദര്‍ശിച്ചിരുന്നു. അവിടത്തെ സംവിധാനങ്ങള്‍ വിലയിരുത്തുകയും അതില്‍ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ ശരിയായ കാര്യങ്ങളല്ല കാണിച്ചത് എന്നാണ് രാം ഇക്ബാല്‍ സിങ് പറയുന്നത്. മുഖ്യമന്ത്രിയെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു.

ഉത്തര്‍ പ്രദേശിലെ പ്രതിസന്ധി

ഉത്തര്‍ പ്രദേശിലെ പ്രതിസന്ധി

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഉത്തര്‍ പ്രദേശ്. കൊവിഡ് രണ്ടാം തരംഗം വേണ്ടവിധത്തില്‍ പ്രതിരോധിക്കാന്‍ ആകാതെ പോയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തല്‍ ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനുണ്ട്. ഇത് അവര്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു,

പാര്‍ട്ടിയും യോഗിയും

പാര്‍ട്ടിയും യോഗിയും

ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചത്. അതിന് ശേഷം, പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പോലും പരിഗണനയില്‍ എടുക്കാതെ ഏകപക്ഷീയമായാണ് യോഗി ആദിത്യനാഥ് ഭരണ നിര്‍വ്വഹണം നടത്തുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു വിഭാഗം ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്താണ് യോഗി കാര്യങ്ങള്‍ നടത്തുന്നത് എന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവില്‍

പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും പുറത്ത് നിന്നും ഒക്കെ ഒരുപാട് വിമര്‍ശനങ്ങള്‍ ആയിരുന്നു യോഗിയ്‌ക്കെതിരെ ഇത്രനാളും ഉയര്‍ന്നുകൊണ്ടിരുന്നത്. പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രതിച്ഛായ വീണ്ടെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇടപെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് രാം ഇക്ബാല്‍ സിങ്ങിന്റെ പ്രതികരണം രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+