കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥിനെതിരെ കൊലപാതക കേസ്‌; വിചാരണയ്ക്ക് ഹാജരാകാൻ കോടതി നോട്ടീസയച്ചു...

Google Oneindia Malayalam News

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കൊലപാതക കേസ്. 19 വയസ്സുകാരന്റെ കൊലപാതലുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുള്ളത്. 1999 ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടിവെയ്പ്പില്‍ സത്യപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നോട്ടീസ്.

<strong>ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...</strong>ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...

സമാജ്വാദി പാർട്ടി നേതാവായ താലട്ട് അസീസിന്റെ സ്വകാര്യ സുരക്ഷ ചുമതല വഹിച്ചിരുന്നയാളായിരുന്നു സത്യപ്രകാശ്. മഹാരാജ്ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് എഫ്ഐആര്‍.

നേരിട്ട് ഹാജരാകണം

നേരിട്ട് ഹാജരാകണം

കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ അസീസ് സെഷന്‍സ് കോടതിയില്‍ ഹർജി നൽകിരുന്നു. ഹർജി തള്ളിയതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് വീണ്ടും തുറക്കാന്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടർന്ന് ഇപ്പോൾ വിചാരണയ്ക്കുവേണ്ടി ലക്നൗ ഹൈക്കോടതി യോഗി ആദിത്യനാഥ് അടക്കമുള്ള ആളുകളോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് അയച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം


2019ൽ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോൾ പഴ കേസിൽ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളായ സമാജ് വാദി പാർട്ടിയും കോൺഗ്രസും ഇതിനോടകം തന്നെ യോഗി ആദിത്യനാഥിന്റെ രാജിക്കായി പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. പത്തൊമ്പത് വയസ്സുകാരന്റെ കൊലപാതകവുമാി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കോടതി നോട്ടീസ് അയച്ചത് എല്ലാവരും അറിഞ്ഞു കാണും. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി കസേരയിലിരുന്നാൽ വിചാരണയെ സ്വധീനിക്കാൻ കഴിയും, അത് ഇരകൾക്ക് ദോഷകരമായി ഭവിക്കും. അതിനാൽ എത്രയും പെട്ടെന്ന് തന്നെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് സമാജ്വാദി പാർട്ടി വക്താവ് ന്യൂസ്18 നോട് പറഞ്ഞു.

വിചാരണ കഴിയും വരെ മാറി നിൽക്കണം

വിചാരണ കഴിയും വരെ മാറി നിൽക്കണം

മുഖ്യമന്ത്രിക്കെതിരെയും ഉപമുഖ്യമന്ത്രിക്കെതിരെയും അതിഗൗരവകരമായ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപരമായി അവർ മാറി നിൽക്കണം. കേസിൽ നടപടിയെടുത്ത് നോട്ടീസ് അയച്ചതിൽ കോടതിയോട് നന്ദി പറയുന്നെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് വക്താവ് അൻഷു അവാഷ്തി പറഞ്ഞു. വിചാരണ പൂർത്തിയാകുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നൽക്കണം. ഇല്ലെങ്കിൽ ഇരകളെ ഭീഷണിപ്പെടുത്താനും വെല്ലുവിളിക്കാനും കഴിയും. . 300 എംഎല്‍എമാരില്‍ കൂടുതലുള്ള ബിജെപിക്ക് കേസില്‍ പ്രതിയാക്കപ്പെട്ട ഒരാളല്ലാത്ത മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്തത് നാണക്കേടാണെന്നും അദ്ദേഹം പഞ്ഞു.

ഒരാഴ്ചക്കുള്ളിൽ മറുപടി വേണം

ഒരാഴ്ചക്കുള്ളിൽ മറുപടി വേണം

ഇപ്പോള്‍ മഹാരാജ്ഗഞ്ച് സെഷന്‍സ് കോടതിയാണ് ആദിത്യനാഥിനോടും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരോടും വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ യോഗി ആദിത്യനാഥ് ശ്രമം നടത്തുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. അടുത്ത വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസില്‍ ഏറ്റ തിരിച്ചടി ബിജെപിക്ക് രാഷ്ട്രീയപരമായി പ്രതിസന്ധിയാണ് നേരിട്ടിരിക്കുന്നത്.

English summary
In a major setback for Yogi Adityanath, a Sessions Court on Tuesday ordered a notice to be issued against the Uttar Pradesh chief minister for involvement in a 19-year-old murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X