യുപിയില്‍ പോര് മുറുകുന്നു: അഖിലേഷ് യാദവ് മുസ്ലിങ്ങളോട് വെറുപ്പ് കാണിക്കുന്നു: കോണ്‍ഗ്രസ്
2022ലെ യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മുസ്‌ലങ്ങളോട് വെറുപ്പ് കാണിക്കുകയാണെന്ന് കോൺഗ്രസിന്റെ ന്യൂനപക്ഷ സെൽ നേതാവ് ഷാനവാസ് ആലം . അഖിലേഷ് യാദവ് 2.5 ശതമാനം ആളുകളുടെ മാത്രം നേതാവാണെന്നും ഫേസ്ബുക്ക് ലൈവ് സെഷനിലൂടെ ആലം ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എസ്പി ഉള്‍പ്പടേയുള്ള പാർട്ടികള്‍ക്കെതിരെ കടുത്ത വിമർശനമാണ് പാർട്ടി നടത്തുന്നത്.ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആലം കിഴക്കൻ യുപിയിലെ ബല്ലിയയില്‍ നിന്നുള്ള നേതാവാണ്.
വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എല്ലാ കർഷകരുടെയും വായ്പ എഴുതിത്തള്ളുമെന്നും 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുമെന്നതടക്കമുള്ള ഉനിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. പാർട്ടി അധികാരത്തിൽ വന്നാൽ കൊറോണ വൈറസ് മൂലം ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും 25,000 രൂപ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ സഹോദരനും മുൻ പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ, പ്രിയങ്ക ബി ജെ പി സർക്കാരിനെതിരെ ആഞ്ഞടിക്കുകയും കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരമേറ്റതുമുതൽ അവർ "നുണകളുടെ വല പ്രചരിപ്പിക്കുകയാണെന്ന്" ആരോപിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; പാർട്ടി വർക്കിംഗ് പ്രസിഡന്റ് പാർട്ടി വിട്ടു
പണപ്പെരുപ്പം, നോട്ട് നിരോധനം, ജിഎസ്ടി, മുതലാളിത്തം, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കഴിഞ്ഞ ദിവസം കടന്നാക്രമിക്കുകുയെ ചെയ്തിരുന്നു 'ഹിന്ദു', 'ഹിന്ദുത്വവാദി' എന്നീ കാര്യങ്ങളിലെ തന്റെ നിലപാട് രാഹുല്‍ യുപിയിലും ആവർത്തിച്ചു. സത്യത്തെ ഭയപ്പെടാത്തവനും വിദ്വേഷം കീഴടക്കാൻ അനുവദിക്കാത്തവനുമാണ് ഹിന്ദുവെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. വിദ്വേഷം ഉപയോഗിച്ച് ഭയം സൃഷ്ടിക്കുന്നവരാണ് ഹിന്ദുത്വവാദി, ഹിന്ദുക്കൾ ഒരിക്കലും തോൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്. വിവിധ തളങ്ങളിലായുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച പാര്‍ട്ടി മറ്റ് കക്ഷികളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ അടര്‍ത്തിയെടുത്ത് തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ജനകീയരായ നേതാക്കളെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ മാസം നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ (വിഐപി) മുതിര്‍ന്ന നേതാവായ ചൗധരി ലൗതന്‍ റാം നിഷാദ് ഉള്‍പ്പടേയുള്ളയുള്ളവരാണ് കോണ്‍ഗ്രസുമായി ചേർന്ന് പ്രവർത്തിക്കാന്‍ തീരുമാനിച്ചത്. ലൗതന്‍ റാം നിഷാദിനെ കൂടാതെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സൽമാൻ ഇംതിയാസ്, ഭാരതീയ കിസാൻ യൂണിയൻ ദേശീയ സെക്രട്ടറി അനിൽ ദലാന, സുഹെൽദിയോ ഭാരതീയ സമാജ് പാർട്ടി (എ സ്ബി എ സ്പി) നേതാവ് പുനീത് പഥക്, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് സീമാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം നീലം എന്നിവരും കോണ്‍ഗ്രസില്‍ ചേർന്നിരുന്നു.