കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി അഞ്ചാംഘട്ട വോട്ടെടുപ്പ്; 57.36% പോളിങ്, അയോദ്ധ്യയിലും അമേഠിയിലും അടക്കം മികച്ച പോളിങ്

പതിനൊന്ന് ജില്ലകളിലെ 51 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 608 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത് .

  • By Akshay
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട വോട്ടെടു്പപില്‍ 57.36 ശതമാനം പോളിങ് രേഖപ്പെടുത്തി. പതിനൊന്ന് ജില്ലകളിലെ 51 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 608 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത് . 1,84 വോട്ടര്‍മാര്‍ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ പങ്കെടുത്തു.

ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഇന്ത്യനേപ്പാള്‍ റോഡുകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരുന്നു.

Election

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും ബിജെപി എംപി വരുണ്‍ഗാന്ധിക്കും നിര്‍ണായകമായിരുന്നു അഞ്ചാംഘട്ടം വോട്ടെടുപ്പ്. ഇരുവരുടെയും ലോക്‌സഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അമേഠിയില്‍ കോണ്‍ഗ്രസിനായി അമിത് സിങാണ് ജനവിധി തേടിയത്്. എസ്പിക്കു വേണ്ടി ഗായത്രി പ്രസാദ്, ബിജെപിക്കായി ഗരിമ സിങ് എന്നിവരും ജനവിധി തേടി.

English summary
Voter turnout recorded at 57.36% and polling ends for the fifth phase of Uttar Pradesh assembly elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X