ബിജെപി മന്ത്രിയുടെ വീഡിയോ വൈറല്‍... പ്രവര്‍ത്തകരെക്കൊണ്ട് ചെയ്യിച്ചത്, വീഡിയോ കാണാം...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഉത്തര്‍ പ്രദേശിലെ ബിജെപി മന്ത്രി വിവാദക്കുരുക്കില്‍. മന്ത്രി നന്ദഗോപാല്‍ ഗുപ്തയാണ് തന്റെ വീഡിയോ പുറത്തുവന്നതോടെ സമ്മര്‍ദ്ദത്തിലായിരിക്കുന്നത്. അലഹബാദില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി ക്ഷീണിച്ച മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെകൊണ്ട് കാല്‍ തിരുമ്മിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എഎന്‍ഐ ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി വീഡിയോ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

1

മന്ത്രി തന്നെ ആവശ്യപ്പെട്ടത് അനുസരിച്ചാണോ അല്ലെങ്കില്‍ പ്രവര്‍ത്തകര്‍ തന്നെ സ്വയം തയ്യാറായി തിരുമ്മാന്‍ തയ്യാറായി മുന്നോട്ടു വന്നതാണോയെന്ന കാര്യം വ്യക്തമല്ല. എന്തു തന്നെയായാലും ബിജെപിയുടെ എതിരാളികള്‍ ഈ വീഡിയോ തങ്ങളുടെ ആയുധമാക്കി മാറ്റിക്കഴിഞ്ഞു. അലഹബാദ് സൗത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗുപ്ത.

2

അടിമത്തവും പാദസേവയുമെല്ലാം ബിജെപിയുടെ മുഖമുദ്രയാണെന്നും ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോയെന്നും എതിര്‍ പാര്‍ട്ടികാര്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു. എന്നാല്‍ ഗുപ്തയെ പിന്തുണച്ചും ചിലര്‍ രംഗത്തുണ്ട്. രക്തസമ്മര്‍ദ്ദം താഴ്ന്ന് അവശനായി കിടന്ന ഗുപ്തയെ പ്രവര്‍ത്തകര്‍ പരിചരിക്കുന്നതില്‍ എന്തു തെറ്റാണുള്ളതെന്ന് ഇവര്‍ ചോദിക്കുന്നു.

ഇതാദ്യമായല്ല ഇത്തരത്തില്‍ നേതാക്കളോ മന്ത്രിമാരോ വിവാദത്തില്‍ പെടുന്നത്. പാര്‍ട്ടി പ്രസിഡന്റായ ലാലു പ്രസാദിന്റെ യാദവിന്റെ ഷൂ ആര്‍ജെഡി മുന്‍ നിയമസഭാംഗം കെട്ടിക്കൊടുക്കുന്നതിന്റെ വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുവീര്‍ ദാസിന്റെ കാല്‍ യുവതി കഴുകിക്കൊടുക്കുന്ന വീഡിയിയോയും നേരത്തേ വലിയ വിവാദമായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Tired UP minister gets foot massage from BJP workers, video goes viral

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്