നരേന്ദ്ര മോദി, മുസ്ലീം യുവതി കുഞ്ഞിന് പ്രധാനമന്ത്രിയുടെ പേരിട്ടു, പിന്നീട് സംഭവിച്ചത് ഇങ്ങനെ
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തന്റെ കുഞ്ഞിന് നല്‍കി മുസ്ലീം യുവതി. എന്നാല്‍ പിന്നീട് പല പ്രശ്‌നങ്ങളും യുവതി നേരിട്ടെങ്കിലും ഇത് തന്നെയെന്ന് തീരുമാനിക്കുകയായിരുന്നു. നരേന്ദ്ര ദാമോദര്‍ മാസ് മോദി എന്നാണ് യുപിയിലെ മെയിനാസ് ബീഗം എന്ന യുവതി കുഞ്ഞിന് പേര് നല്‍കിയത്. അതേസമയം സ്വന്തം കുടുംബത്തില്‍ നിന്നും മറ്റും ഇവര്‍ വന്‍ എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്.

അതേസമയം ഇവരുടെ വാശിയെ തുടര്‍ന്ന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇവരുടെ കുടുംബം. മെയ് 23ന് ആണ്‍കുട്ടികളുടെ പേരിന് കുറിച്ച് ഇവരുടെ കുടുംബത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് പിന്നാലെ ഇവര്‍ മകന് നരേന്ദ്ര മോദി എന്ന പേര് നിര്‍ദേശിക്കുകയായിരുന്നു. മോദിയുടെ വമ്പന്‍ ജയത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം.
എന്നാല്‍ വീട്ടിനുള്ളില്‍ ഉള്ളവരും നാട്ടുകാരും ഇവരുടെ മനസ്സ് മാറ്റാനാണ് ശ്രമിച്ചത്. ഇവരുടെ ഭര്‍തൃപിതാവും ഈ പേര് മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മെയിനാസ് ബീഗം ഈ പേരില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന ഇവരുടെ ഭര്‍ത്താവ് മുസ്താഖ് അഹമ്മദിനെ ഇക്കാര്യം അറിയിച്ചപ്പോഴും അയാളും ഈ പേര് മാറ്റാനാണ് നിര്‍ദേശിച്ചത്. ഒടുവില്‍ മെയിനാസ് ബീഗത്തിന്റെ വാശിക്ക് മുന്നില്‍ ഇവര്‍ കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് പഞ്ചായത്തില്‍ ഇവര്‍ സത്യവാങ്മൂലം നല്‍കി പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ പേര് അനുവദിച്ചതായിട്ടാണ് സൂചന. മെയിനാസ് ബീഗം മോദിയെ വാനോളം പുകഴ്ത്തുന്നുണ്ട്. മോദി നടത്തിയ ക്ഷേമ പദ്ധതികള്‍ വളരെ മികച്ചതാണെന്ന് അവര്‍ പറയുന്നു. പാവപ്പെട്ടവര്‍ സൗജന്യ ഗ്യാസ് കണക്ഷനും, ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ സാമ്പത്തിക സഹായവും ഏറ്റവും മികച്ചതാണ്. അദ്ദേഹം രാജ്യത്തിന് വേണ്ടി മികച്ച കാര്യങ്ങളാണ് നല്‍കുന്നതെന്നും, മുത്തലാഖില്‍ മോദിയുടെ നയങ്ങള്‍ നന്നായെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications