ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം, കന്‍വര്‍ യാത്രയില്‍ കടയുടമകള്‍ക്ക് നിര്‍ദേശവുമായി യുപി പോലീസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കന്‍വര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ കടകള്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന പോലീസിന്റെ നിര്‍ദേശം വിവാദത്തില്‍. വിവേചനത്തോടെ ആളുകളെ കാണാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വംശീയവെറിയുമായും, ഹിറ്റ്ലറുടെ ജര്‍മനിയിലെ നയങ്ങളുമായിട്ടാണ് പ്രതിപക്ഷം പോലീസിന്റെ തീരുമാനത്തെ താരതമ്യം ചെയ്തിരിക്കുന്നത്.
ശിവഭക്തര്‍ നത്തുന്ന വാര്‍ഷിക തീര്‍ത്ഥാടനമാണ് കന്‍വര്‍ യാത്ര. ജൂലായ് 22നാണ് ഈ യാത്ര ആരംഭിക്കുന്നത്. മതപരമായ പരിപാടികള്‍ക്കിടെ ഉണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാന്‍ കടകളെല്ലാം ഉടമകളുടെ പേര് പ്രദര്‍ശിക്കണമെന്ന് മുസഫര്‍നഗര്‍ പോലീസ് പറഞ്ഞു.

കന്‍വര്‍ യാത്രക്കയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, ധാബകള്‍, ചെറു കടകള്‍ എന്നിവയോടെല്ലാം കടയ്ക്ക് മുന്നില്‍ ഉടമകളുടെ പേരോ അതല്ലെങ്കില്‍ നടത്തിപ്പുകാരുടെ പേരോ പരസ്യമായി തന്നെ പ്രസിദ്ധീകരിക്കണം. 240 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കടകളുടെ ഉടമകളുമാണ് പേര് വെളിപ്പെടുത്തിയത്.
ആരോപണങ്ങളെ എല്ലാം തടയാനാണ് ലക്ഷ്യം. കട ഉടമകള്‍ ഇത് പാലിക്കാന്‍ തയ്യാറാണെന്ന് സീനിയര്‍ മുസഫര്‍നഗര്‍ എസ്പി അഭിഷേക് പറഞ്ഞു. യാത്രകള്‍ക്ക് ശേഷം പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനോ, ആരോപണങ്ങള്‍ ഉയരാതിരിക്കാനോ ആണ് ഇങ്ങനെ ഒരു തീരുമാനമെന്ന് എസ്പി പറഞ്ഞു.
മുസ്ലീം കടകളില്‍ നിന്ന് സാധനങ്ങള്‍ കന്വരിയകള് വാങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഈ പ്രഖ്യാപനമെന്ന് മജ്ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വംശീയവെറിയും, ഹിറ്റ്ലറുടെ ജര്‍മനിയിലെ ജൂതരെ ബഹിഷ്കരിച്ചതും ഇത്തരത്തിലാണെന്ന് ഒവൈസി ആരോപിച്ചു.
അബദ്ധത്തില്‍ പോലും മുസ്ലീങ്ങള്‍ നടത്തുന്ന കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എന്തിനാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് ബോളിവുഡിലെ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍ ചോദിച്ചു.
കടകള്‍ക്ക് മാത്രമല്ല വാഹനങ്ങളും ഉടമകളും പേര് പ്രദര്‍ശിപ്പിക്കണം. എന്തിനാണിത്? നാസി ജര്‍മനിയില്‍ ഇത്തരം ചില വിഭാഗക്കാരുടെ വീടുകളും കടകളും അടയാളപ്പെടുത്തി വെക്കാറുണ്ടായിരുന്നുവെന്നും ജാവേദ് അക്തര്‍ പറഞ്ഞു. അതേസമയം നിര്‍ദേശം വിവാദമായതോടെ യുപി പോലീസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
മതപരമായ വിവേചനം ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടില്ല. വിശ്വാസികള്‍ക്ക് കൃത്യമായ സൗകര്യമൊരുക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു. ശ്രാവണ മാസത്തിലെ കന്‍വര്‍ യാത്രയില്‍ വലിയ അളവില്‍ വിശ്വാസികള്‍ പശ്ചിമ യുപി വഴി ഹരിദ്വാറിലെത്തി ജലം ശേഖരിക്കുകയും, മുസഫര്‍നഗര്‍ വഴി കടന്നുപോവുകയുമാണ് ചെയ്തിരുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications