ലഖ്‌നൗവില്‍ തീവണ്ടി അപകടം;30 മരണം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിനടുത്ത് ചരക്ക് തീവണ്ടിയും പാസഞ്ചര്‍ തീവണ്ടിയും കൂട്ടിയിടിച്ചു. 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ലഖ്‌നൗവിനടുത്ത് ഘലീലാബാഗിലാണ് അപകടം. ഹരിയാനയിലെ ഹിസാറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന ഗൊരഖ്ധാം എക്‌സ്പ്രസ്, ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയായിരുന്നു.

നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ ആണ് യാത്രക്കാരുമായി എത്തിയ വണ്ടി ഇടിച്ചത്. ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്ന് വ്യക്തമല്ല. സിഗ്നല്‍ തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഗൊരഖ്ധാം എക്‌സ്പ്രസിന്റെ ആറ് ബോദികള്‍ പാളം തെറ്റി. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും തകര്‍ന്നതായാണ് വിവരം. മരണ സംഖ്യ എത്രയെന്ന് റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം 30 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്.
അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഓടിയെത്തിയത്. മരണം സംബന്ധിച്ച് പുറത്ത് വരുന്ന കണക്കുകള്‍ വിശ്വാസ്യയോഗ്യമല്ലെന്നാണ് റെയില്‍വേയുടെ പ്രതികരണം.
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിയുക്ത കേന്ദ്രമന്ത്രി രാജ്‌നാഥ് സിങും അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications