അവസാനം കേന്ദ്രവും സമ്മതിച്ചു!!! വർഗീയ സംഘർഷങ്ങളുടെ സ്വന്തം നാട് യുപി!!! കേരളമല്ല!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 2017 ലെ ആദ്യ ആഞ്ചുമാസങ്ങളില കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ സംഘർഷം നടന്നിട്ടുള്ളത് ബിജെപിക്കും ആർഎസ്എസിനും ഒരു പോലെ പ്രിയപ്പെട്ട യോഗി ആദിത്യനാഥ് സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിൽ. അഞ്ച് മാസങ്ങൾക്കുള്ളിൽ രാജ്യത്ത് 300 വർഗീയ സംഘർഷങ്ങൾ നടന്നിട്ടുണ്ട്  അതിൽ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന യുപിയിലാണ്(60). യുപിയെ കൂടാതെ ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥനങ്ങളും ഇതിനു തൊട്ടു പിന്നിലായി തന്നെയുണ്ട്.

കേരളത്തെ വർഗീയ സംഘർഷങ്ങളുടെ നാട് എന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ലോക്സഭയുടെ രേഖമൂലമുള്ള കണക്ക് പുറത്ത് വന്നിരിക്കുന്നത്.ഉത്തർ പ്രദേശിന്റെ തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്ത് കോൺഗ്രസ് ഭരിക്കുന്ന കർണാടകയുണ്ട്. അഞ്ച് മാസത്തിനുള്ളിൽ 36 വർഗീയ കലാപങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. എന്നാൽ കർണാടക സർക്കാർ ഈ കണക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സംഘർഷങ്ങളിൽ മുന്നിൽ ബിജെപി സംസ്ഥാനങ്ങൾ

സംഘർഷങ്ങളിൽ മുന്നിൽ ബിജെപി സംസ്ഥാനങ്ങൾ

വർഗീയ സംഘർഷങ്ങളിൽ ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നാമത്. ഏറ്റവും മുന്നിലായി യോഗിയുടെ യുപിയാണ്( 60), മധ്യപ്രദേശ് 29, രജസ്ഥാൻ 27, ബീഹാർ 23, ഗുജറാത്ത് 20, മഹാരാഷ്ട്ര 20 എന്നിങ്ങനെയാണ് അഞ്ചുമാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

എതിർപ്പുമായി കർണാടക സർക്കാർ

എതിർപ്പുമായി കർണാടക സർക്കാർ

എന്നാൽ കർണാടക സർക്കാർ ഈ കണക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കർണാടകയിലെ കണക്കുകളിൽ സംശയമുണ്ടെന്നു മുൻ ആഭ്യന്തര മന്ത്രിയും കെപിസിസി അധ്യക്ഷനുമായ ജി പരമേശ്വര ചൂണ്ടിക്കാട്ടി. കർണാടകയെ രണ്ടാംസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു. രണ്ടു പേരുടെ മരണത്തിനിടയായ രണ്ടോ മൂന്നോ സംഘർഷങ്ങൾ മാത്രമാണ് സംസ്ഥാനത്ത് നടന്നത്. എന്നൽ അവയെക്കെ ദക്ഷിണ കന്നടയിലെ തീരദേശ ബെൽറ്റിൽ മാത്രമാണ് നടന്നതും. എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു കണക്ക് കർണാടകയുടെ മേൽ ചാർത്തുന്നതൊന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്

ബിജെപി തന്നെയാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലംപാർളമെന്റിൽ പുറത്ത് വിട്ട് റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

300 വർഗീയ സംഘർഷങ്ങൾ

300 വർഗീയ സംഘർഷങ്ങൾ

രാജ്യത്താകമാനമായി ഈ വര്‍ഷം 300 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഈ വര്‍ഷം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016ല്‍ 703 ഉം 2015ല്‍ 751 ഉം ആയിരുന്നു.

2016 ലെ കണക്ക്

2016 ലെ കണക്ക്

2016 ൽ ഉത്തർപ്രദേശിൽ 162 വര്‍ഗീയ സംഘര്‍ഷങ്ങളാണ് നടന്നത്. ഇതില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാൽ 2017 തീരാൻ മാസങ്ങൾ അവശേഷിക്കെ ഇതുവരെ 44 പേരാണ് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ യു.പിയില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ അടുത്തിടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വേദിയായ ബംഗാളില്‍ ഈ വര്‍ഷം 26 വര്‍ഗീയ സംഘര്‍ഷങ്ങളാണുണ്ടായത്. ഇതില്‍ 3 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രം

സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രം

വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ഉത്തരവാദിത്തം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയിലൽ പറഞ്ഞു.വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെയും വിചാരണ നടപടികളുടെയുമൊക്കെ ഉത്തരവാദിത്തം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. അറസ്റ്റുമായും ശിക്ഷയുമായുമൊക്കെ ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷിക്കാറില്ല.' അദ്ദേഹം അറിയിച്ചു.

English summary
The current year has seen 296 incidents of communal violence so far, with 44 deaths, according to data released by the home ministry in Parliament.
Please Wait while comments are loading...