കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി വിധി... ബെംഗളൂരുവില്‍ പരക്കെ അക്രമം... സ്‌കൂളുകള്‍ക്ക് അവധി.. മെട്രോ ഭാഗികമായി നിലച്ചു!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കാവേരി നദിയില്‍ നിന്നും കര്‍ണാടക തമിഴ്‌നാടിന് വിട്ടുകൊടുത്തേ തീരൂ എന്ന സുപ്രീം കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ മെട്രോ നഗരമായ ബെംഗളൂരുവില്‍ വലിയ പ്രതിഷേധങ്ങള്‍. കോടതി വിധിയില്‍ പ്രതിഷേധിച്ച് അക്രമസംഭവങ്ങള്‍ ഉണ്ടാകുമോ എന്നാണ് നഗരം പേടിക്കുന്നത്. ബെംഗളൂരു നഗരത്തിലെ പല സ്‌കൂളുകളും സ്വമേധയാ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 144 പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നഗരത്തില്‍ 144 പ്രഖ്യാപിച്ചിട്ടില്ല എന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ട്വിറ്റര്‍ ഓഫീഷ്യല്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

<strong>തമിഴ്‌നാടിന് കൊടുക്കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീം കോടതി കുറച്ചു, പക്ഷേ പ്രതിഷേധം തീരുന്നില്ല!</strong>തമിഴ്‌നാടിന് കൊടുക്കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീം കോടതി കുറച്ചു, പക്ഷേ പ്രതിഷേധം തീരുന്നില്ല!

സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്‌കൂളുകള്‍ സ്വമേധയാ അവധി നല്‍കുകയാണ്. കുട്ടികളെ കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും സുരക്ഷാ സജ്ജീകരണങ്ങള്‍ ശക്തമാക്കി. മെട്രോ സര്‍വ്വീസും പലയിടത്തും തടസ്സപ്പെട്ടു. കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ നഗരത്തില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

എവിടെയാണ് നീതി കിട്ടിയത്

എവിടെയാണ് നീതി കിട്ടിയത്

തമിഴ്‌നാടിന് വിട്ടുകൊടുക്കേണ്ട വെളത്തിന്റെ അളവ് കുറച്ചു. പക്ഷേ ദിവസം കൂട്ടി. ഇതില്‍ എവിടെയാണ് കര്‍ണാടകത്തിന് ആശ്വാസം കിട്ടിയിരിക്കുന്നത് - പ്രതിഷേധക്കാരുടെ ചോദ്യം ഇതാണ്. സെപ്തംബര്‍ 20ന് ശേഷം കര്‍ണാടക വീണ്ടും സുപ്രീം കോടതിയില്‍ അപ്പീല്‍ പോകും.

ജയലളിതയ്ക്ക് കത്ത്

ജയലളിതയ്ക്ക് കത്ത്

തമിഴ്‌നാട്ടില്‍ കര്‍ണാടക സ്വദേശികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നതില്‍ ആശങ്ക അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതും. രണ്ട് സംസ്ഥാനങ്ങളിലും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

പ്രതിഷേധങ്ങള്‍ കൊണ്ട് എന്തുകാര്യം

പ്രതിഷേധങ്ങള്‍ കൊണ്ട് എന്തുകാര്യം

ജനങ്ങള്‍ അക്രമാസക്തരാകരുത് എന്ന് ആഭ്യന്തര മന്ത്രി പരമേശ്വര ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത് സുപ്രീം കോടതിയുടെ തീരുമാനമാണ്. മറ്റാരും തീരുമാനിക്കുന്ന കാര്യമല്ല.

വാഹനങ്ങള്‍ കത്തിച്ചു

വാഹനങ്ങള്‍ കത്തിച്ചു

സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ആളുകള്‍ നഗരത്തില്‍ പ്രകടനം നടത്തി. ബെംഗളൂരുവില്‍ വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധക്കാര്‍ മെട്രൊ ട്രെയിനും തടസ്സപ്പെടുത്തി.

English summary
The Supreme Court on Monday modified its order and directed Karnataka to release 12,000 cusecs of Cauvery water to Tamil Nadu until Sept 20. Following this several incidents of violence were reported from the State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X