കുശ്വാഹ കോണ്‍ഗ്രസ് ആസ്ഥാനത്ത്; യുപിഎയില്‍ ചേര്‍ന്നു, ബിജെപി ബിഹാറില്‍ വിയര്‍ക്കേണ്ടിവരും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിക്ക് കൂടുതല്‍ തിരിച്ചടി നല്‍കി മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നു. ബിഹാറില്‍ കര്‍ഷകര്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് കുശ്വാഹയുടെ ആര്‍എല്‍എസ്പി. ഇവര്‍ ഇനി കോണ്‍ഗ്രസ് സഖ്യത്തിലായിരിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പ്രതിപക്ഷനേതാക്കളെ കണ്ട അദ്ദേഹം ഔദ്യോഗികമായി യുപിഎ സഖ്യത്തില്‍ ചേര്‍ന്നു.

കേന്ദ്രമന്ത്രി പദം രാജിവെച്ചാണ് കുശ്വാഹ എന്‍ഡിഎ സഖ്യം വിട്ടത്. ബിഹാറിലെ സീറ്റ് വിഭജനത്തിലെ അതൃപ്തിയാണ് കുശ്വാഹയെ ബിജെപിയുമായി അകറ്റിയത്. കുശ്വാഹ പ്രതിപക്ഷ നിരയില്‍ എത്തുമ്പോള്‍ ബിഹാറില്‍ സംഭവിക്കുന്നത് വന്‍ രാഷ്ട്രീയ മാറ്റങ്ങളാകും. സംസ്ഥാനത്ത് ബിജെപിയുടെ മോഹങ്ങള്‍ പൊലിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍....

 ബിഹാറിലെ വിശാല സഖ്യം

ബിഹാറിലെ വിശാല സഖ്യം

ബിഹാറിലെ വിശാല സഖ്യത്തില്‍ മൂന്ന് കക്ഷികളാണുള്ളത്. പ്രധാന കക്ഷികള്‍ കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമാണ്. ഇവരെ കൂടാതെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും വിശാലസഖ്യത്തിലുണ്ട്. ഇനി കുശ്വാഹയുടെ ആര്‍എല്‍എസ്പിയും സഖ്യത്തിലുണ്ടാകും. ഇതോടെ പ്രതിപക്ഷം വന്‍ ശക്തിയായി മാറി.

 എന്‍ഡിഎയ്ക്ക് തിരിച്ചടി

എന്‍ഡിഎയ്ക്ക് തിരിച്ചടി

ബിഹാറില്‍ ഭരണം നടത്തുന്നത് എന്‍ഡിഎ സഖ്യമാണ്. ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവുമാണ് ഇതില്‍ പ്രധാന കക്ഷികള്‍. ഇവര്‍ക്കൊപ്പമായിരുന്നു ഇതുവരെ കുശ്വാഹ. എന്നാല്‍ സീറ്റ് വിഭജനത്തില്‍ മതിയായ പരിഗണന ലഭിക്കാത്തതാണ് കുശ്വാഹയെ മാറ്റിചിന്തിപ്പിച്ചത്.

കോണ്‍ഗ്രസ് ആസ്ഥാനത്ത്

കോണ്‍ഗ്രസ് ആസ്ഥാനത്ത്

ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയാണ് കുശ്വാഹ പ്രതിപക്ഷ സഖ്യത്തിര്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍, ലോക് തന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാതവ് തുടങ്ങിയവര്‍ എത്തിയിരുന്നു.

 ഇനി യുപിഎക്കൊപ്പം

ഇനി യുപിഎക്കൊപ്പം

എന്‍ഡിഎക്കൊപ്പം നില്‍ക്കില്ലെന്നും ഇനി യുപിഎക്കൊപ്പമാണെന്നും കുശ്വാഹ മാധ്യമങ്ങളോട് പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ക്ക് ബദല്‍ ശക്തി ആവശ്യമാണ്. അഹങ്കാരം മാറ്റിവച്ച് ദേശീയ താല്‍പ്പര്യത്തിന് മുന്തിയ പരിഗണന കൊടുക്കുകയാണ്. ദേശീയ തലത്തിലും വിശാല സഖ്യം ശക്തിപ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും കുശ്വാഹ പറഞ്ഞു.

നേരിട്ടുള്ള ഏറ്റുമുട്ടലില്‍

നേരിട്ടുള്ള ഏറ്റുമുട്ടലില്‍

ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ-യുപിഎ ശക്തികള്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇരു കക്ഷികളും ഇപ്പോള്‍ ശക്തരാണ്. എന്‍ഡിഎയില്‍ ബിജെപി, ജെഡിയു, എല്‍ജെപി എന്നിവരാണുള്ളത്. കര്‍ഷകര്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് കുശ്വാഹ. ഇദ്ദേഹത്തിന്റെ സാന്നിധ്യം യുപിഎക്ക് ഗുണം ചെയ്യും.

 പ്രേരണയായ വിഷയം

പ്രേരണയായ വിഷയം

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിലെ പ്രശ്‌നങ്ങളാണ് കുശ്വാഹയെ സഖ്യത്തില്‍ നിന്ന് രാജിവെക്കാന്‍ പ്രേരിപ്പിച്ചത്. കുശ്വാഹയുടെ പാര്‍ട്ടിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്നാണ് ആക്ഷേപം. ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ ബിജെപി, ജെഡിയു, എല്‍ജെപി, കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്നീ കക്ഷികളാണുണ്ടായിരുന്നത്. സഖ്യത്തിലേക്ക് തിരിച്ചെത്തിയ ജെഡിയുവിന് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നാണ് കുശ്വാഹയുടെ ആരോപണം.

അവസരം മുതലെടുത്തു

അവസരം മുതലെടുത്തു

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നേരത്തെ കുശ്വാഹയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് യുപിഎ സഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ചത്. ശേഷം കുശ്വാഹ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിനെയും കണ്ടിരുന്നു. കുശ്വാഹയുടെ പാര്‍ട്ടിയും നേരത്തെ ജെഡിയു വിട്ട ശരത് യാദവിന്റെ പാര്‍ട്ടിയും ലയിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ബിജെപിക്ക് വിമര്‍ശനം

ബിജെപിക്ക് വിമര്‍ശനം

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അനാവശ്യതീരുമാനങ്ങള്‍ എടുക്കുകയാണെന്നാണ് കുശ്വാഹയുടെ പാര്‍ട്ടി പുറത്തിറക്കിയ പ്രമേയത്തില്‍ ആരോപിക്കുന്നത്. അയോധ്യയില്‍ പള്ളി നിര്‍മിക്കണമോ അമ്പലം നിര്‍മിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല. ഇത്തരം വിവാദങ്ങളില്‍ പരിഹാരം കാണാന്‍ മുന്‍കൈയ്യെടുക്കുകയാണ് പാര്‍ട്ടികള്‍ ചെയ്യേണ്ടതെന്നും പ്രമേയത്തില്‍ പറയുന്നു.

വല്യേട്ടന്‍മാര്‍ വേണ്ട

വല്യേട്ടന്‍മാര്‍ വേണ്ട

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപിക്കൊപ്പം നിന്നതിന്റെ പ്രതിഫലമായിട്ടാണ് ബിജെപി കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി പദവി കുശ്വാഹയ്ക്ക നല്‍കിയത്. എന്നാല്‍ ബിഹാറില്‍ വല്യേട്ടന്‍ ചമയാന്‍ നോക്കുന്ന ജെഡിയുവിന്റെ നിലപാട് കുശ്വാഹക്കു പിടിച്ചില്ല. അദ്ദേഹം മന്ത്രിപദവിയും സഖ്യവും വിട്ടത് അങ്ങനെയാണ്.

 ഇനി നാല് സീറ്റ് കിട്ടിയേക്കും

ഇനി നാല് സീറ്റ് കിട്ടിയേക്കും

കുശ്വാഹയുടെ പാര്‍ട്ടിക്ക് നാമമാത്രമായ സീറ്റുകള്‍ വിട്ടുകൊടുത്താല്‍ മതിയെന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ നിലപാടെടുത്തു. ബിജെപി അംഗീകരിക്കുകയും ചെയ്തു. ഇതുപ്രകാരം രണ്ടു സീറ്റ് മാത്രമാണ് കുശ്വാഹയുടെ പാര്‍ട്ടിക്ക് കിട്ടിയത്. കൂടുതല്‍ സീറ്റില്‍ മല്‍സരിക്കണമെന്ന് കുശ്വാഹ ആവശ്യമുന്നയിച്ചിരിക്കെയാണിത്. യുപിഎ സഖ്യം നാല് സീറ്റ് വരെ കുശ്വാഹയുടെ കക്ഷിക്ക് നല്‍കുമെന്ന് സൂചനകളുണ്ട്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ബിഹാറില്‍ പല മണ്ഡലങ്ങളിലും നിര്‍ണയാക ശക്തിയാണ് കുശ്വാഹയുടെ പാര്‍ട്ടി. ബിഹാര്‍ നിയമസഭയില്‍ രണ്ട് സീറ്റുണ്ട് കുശ്വാഹയുടെ പാര്‍ട്ടിക്ക്. ബിഹാറില്‍ നിന്ന് പരമാവധി ലോക്‌സഭാ സീറ്റുകള്‍ പിടിക്കാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടിയാകും കുശ്വാഹയുടെ പിന്‍മാറ്റം. ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 16 വീതം സീറ്റുകളില്‍ ബിജെപിയും ജെഡിയുവും മല്‍സരിക്കാനാണ് ധാരണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+