Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്-1ബി വിസ: ഇന്ത്യയുടെ 245 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐടി മേഖലയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി

ന്യൂഡല്‍ഹി: യുഎസിന്റെ H-1B വിസ ഫീസ് നിരക്കിലുണ്ടായ വര്‍ധനവ് ഇന്ത്യന്‍ ഐടി മേഖലയില്‍ വരുത്തിവെക്കാന്‍ പോകുന്നത് വലിയ ആഘാതം. തമിഴ്നാടിനെയും കര്‍ണാടകയെയും ആഗോള ഐടി ശക്തികേന്ദ്രങ്ങളാക്കി വളര്‍ത്തിയ, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ബിസിനസ് മോഡലിന് വലിയ ഭീഷണിയാണ് പുതിയ നയം ഉയര്‍ത്തുന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ ഇതില്‍ ആശങ്കാകുലരാണ്.

നിലവിലുള്ള വിസ ഉടമകള്‍ അമേരിക്കയിലേക്ക് മടങ്ങിപ്പോകേണ്ടതില്ലെന്നും അല്ലെങ്കില്‍ അവിടെ തന്നെ തുടരേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലെ അപേക്ഷകള്‍ക്ക് മാത്രമേ ഫീസ് ബാധകമാകൂ. എന്നാല്‍ ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്കും അത് ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്കും വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

US H-1B Visa

ഫീസ് വര്‍ധനവ് ഇന്ത്യയുടെ 245 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിവരസാങ്കേതിക മേഖലയുടെ ഹൃദയഭാഗത്താണ് പതിക്കുന്നത്. അവിടെ വലിയ സ്ഥാപനങ്ങളിലെ മിഡ്-ലെവല്‍ എഞ്ചിനീയര്‍മാരില്‍ 40-50 ശതമാനം പേര്‍ H-1B വിസകളില്‍ ജോലി ചെയ്യുകയോ അല്ലെങ്കില്‍ അതിനായി പരിശ്രമിക്കുകയോ ചെയ്യുന്നു.

''ഇത് ഓണ്‍സൈറ്റ് ജോലിയുടെ ചെലവ് വര്‍ധനവ് മാത്രമല്ല, പരമ്പരാഗത ഓണ്‍സൈറ്റ് ബിസിനസ് മോഡലിന്റെ മരണത്തെ അടയാളപ്പെടുത്തുന്ന ഒരു അടിസ്ഥാന മാറ്റമാണിത്. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് H-1B വിസ സ്വപ്നം അവസാനിച്ചുവെന്ന് ഇത് കാണിക്കുന്നു. കൂടാതെ, ഇത് യുഎസിലെ പഠന പദ്ധതികളെയും അവസാനിപ്പിക്കും.'' പോരൂരിലെ ഐടി പ്രൊഫഷണലും മലയാളിയുമായ അനിവര്‍ അരവിന്ദ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

അമേരിക്കയിലെ ആയിരക്കണക്കിന് നിലവിലുള്ള H-1B തൊഴിലാളികള്‍ യാത്രാ നിയന്ത്രണങ്ങള്‍ അല്ലെങ്കില്‍ നിര്‍ബന്ധിത തിരിച്ചുവരവുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ അഭിമുഖീകരിക്കുകയാണ്. അതേസമയം ഇന്ത്യയിലെ ടെക് ഹബ്ബുകളില്‍, യഥാര്‍ത്ഥ ആഘാതം അവസര നഷ്ടമാകുമെന്ന് പലരും പറയുന്നു ഈ മേഖലകളിലെ ഐടി സംരംഭകരിലേക്കും ആഘാതം വ്യാപിക്കുന്നു.

എന്നിരുന്നാലും, ചില വ്യവസായ വിദഗ്ധര്‍ റിവേഴ്‌സ് മൈഗ്രേഷന് ഇത് കാരണമാകും എന്നും ചൂണ്ടിക്കാട്ടുന്നു. പല സ്‌കില്‍ഡ് പ്രൊഫഷണലുകളും ഇന്ത്യയില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാകും എന്ന് ഇന്‍ഫോസിസ് വിദഗ്ധനും നിക്ഷേപകനുമായ മോഹന്‍ദാസ് പൈ പറഞ്ഞു. സ്‌നാപ്ഡീലിന്റെ സഹസ്ഥാപകനായ കുനാല്‍ ബഹല്‍ റിവേഴ്‌സ് മൈഗ്രേഷന്‍ പ്രതീക്ഷിക്കുന്നു എന്നാണ് പറഞ്ഞത്.

2007-ല്‍ മൈക്രോസോഫ്റ്റില്‍ നിന്ന് തനിക്ക് ലഭിച്ച എച്ച്-1ബി നിരസിച്ചതും ബഹല്‍ ചൂണ്ടിക്കാട്ടി. 'ആ നിമിഷം അത് തകര്‍ച്ചയും മരവിപ്പും ആയിരുന്നു, പക്ഷേ ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിയത് ഒടുവില്‍ ജീവിതം മാറ്റിമറിച്ചു. നിങ്ങള്‍ പോസിറ്റീവായിരിക്കുക. നിങ്ങള്‍ക്കായി വളരെ വലുതും മികച്ചതുമായ എന്തോ ഒന്ന് കരുതിവച്ചിരിക്കുന്ന.',' ബഹല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+