കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിനും കൊള്ളാത്തവരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതെന്ന് സുബ്രഹ്മണ്യം സ്വാമി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും പ്രതികരിക്കുന്നു. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെ രൂക്ഷമാര്‍ന്ന ഭാഷയില്‍ വിമര്‍ശിച്ചാണ് സുബ്രഹ്മണ്യം സ്വാമി എത്തിയത്.

പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയില്ലാത്തവരാണ് അത് തിരിച്ചു നല്‍കാന്‍ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നിനും കൊള്ളാത്തവരാണ് ഇവരെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. അര്‍ഹതയില്ലാത്തവര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് തന്നെയാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

subramanian-swamy

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ച് 40 എഴുത്തുകാരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയത്. ശാസ്ത്ര ലോകത്തിലെ പ്രമുഖരും, ചലച്ചിത്ര പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചു നില്‍കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ അസഹിഷ്ണുത എന്ന പേരില്‍ പറയുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാജ്യത്ത് എവിടെയാണ് അസഹിഷ്ണുതയെന്നും അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചിരുന്നു.

English summary
Bharatiya Janata Party (BJP) leader Subramanian Swamy said the people who are useless and non-deserving are returning their awards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X