Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ കേസ്; ഭിന്നശേഷിക്കാരിയെന്ന് അധ്യാപിക

ലഖ്‌നൗ: മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ അടിക്കാന്‍ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ കേസ്. ഐ പി സി സെക്ഷന്‍ 504 (ഒരാളെ അപമാനിച്ചതിനുള്ള ശിക്ഷ), 323 (സ്വമേധയാ വേദനിപ്പിച്ചതിനുള്ള ശിക്ഷ) എന്നിവ പ്രകാരം തൃപ്ത ത്യാഗിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

നേരത്തെ സ്‌കൂളുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും കുട്ടിയെ സ്ഥാപനത്തില്‍ നിന്ന് പിന്‍വലിച്ചതിന്റെ ഫീസ് തിരികെ നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് കേസില്‍ പരാതി നല്‍കുന്നില്ലെന്നായിരുന്നു പിതാവ് പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം രാജ്യത്താകെ വിവാദമായ സാഹചര്യത്തിലാണ് കേസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ രണ്ടു മണിക്കൂറോളം അധ്യാപിക ഉപദ്രവിച്ചെന്നും കുട്ടി പേടിച്ചിരിക്കുകയാണെന്നും പിതാവ് പറഞ്ഞു.

tripti tyagi

ഇനി സ്‌കൂളിലേക്ക് വിടേണ്ടെന്നാണ് തീരുമാനം എന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുസാഫര്‍നഗറിലെ ഖുബ്ബാപുര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലായിരുന്നു രാജ്യത്തെ തന്നെ നാണംകെടുത്തിയ സംഭവം അരങ്ങേറിയത്. ഒരു മുസ്ലീം വിദ്യാര്‍ത്ഥിയെ മറ്റു കുട്ടികള്‍ മുഖത്തടിച്ചിട്ടുപോകുന്ന ദൃശ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.

അടിയേറ്റ കുട്ടി കരയുന്നതും അതിനിടെ അധ്യാപിക കൂടുതല്‍ ശക്തിയില്‍ അടിക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. കുട്ടിയെ മര്‍ദിക്കാന്‍ അധ്യാപിക തന്നെ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയായിരുന്നു. ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം സംഭവത്തില്‍ രംഗത്തെത്തിയിരുന്നു.

അതേസമയം തന്റെ ചെയ്തിയെ ന്യായീകരിക്കുകയായിരുന്നു അധ്യാപിക ചെയ്തത്. സംഭവം വര്‍ഗീയവത്കരിക്കുകയാണെന്ന് ആരോപിച്ച് അധ്യാപിക രംഗത്തെത്തി. നിസാര സംഭവമാണ് വലിയതോതില്‍ പ്രചരിപ്പിക്കുന്നതെന്ന് എന്നായിരുന്നു അവരുടെ വിശദീകരണം. തന്റേത് വര്‍ഗീയപരമായ പെരുമാറ്റമാണെന്നുള്ള ആരോപണവും തൃപ്ത ത്യാഗി നിഷേധിച്ചു. താന്‍ ഭിന്നശേഷിക്കാരിയാണെന്നും ഹോം വര്‍ക്ക് ചെയ്യാത്തതിനാലാണ് വിദ്യാര്‍ഥികളോട് കുട്ടിയെ തല്ലാന്‍ ആവശ്യപ്പെട്ടത് എന്നുമാണ് തൃപ്ത ത്യാഗി പറയുന്നത്.

'വിദ്യാര്‍ഥിയോട് വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം വേണം എന്ന് മാതാപിതാക്കള്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് കര്‍ശനമായി പെരുമാറിയത്. മറ്റ് വിദ്യാര്‍ഥികളുടെ തല്ലുകൊണ്ടിട്ടെങ്കിലും അവന്‍ നന്നായി പഠിക്കട്ടെ എന്ന് കരുതി. എഡിറ്റു ചെയ്ത ദൃശ്യങ്ങള്‍ വര്‍ഗീയ മുതലെടുപ്പിനായി പ്രചരിപ്പിക്കുകയാണ്,' എന്നാണ് തൃപ്ത ത്യാഗിയുടെ അവകാശവാദം.

ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ ബന്ധുവായ വിദ്യാര്‍ത്ഥിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇങ്ങനെയുള്ള ചെറിയ സംഭവങ്ങള്‍ പ്രചരിപ്പിച്ചാല്‍ അധ്യാപകര്‍ എങ്ങനെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും തൃപ്ത ചോദിക്കുന്നു. അധ്യാപികയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+