യുപിയില്‍ ഗെയിം ചെയ്ഞ്ചറാകാന്‍ മായാവതി; 2007ല്‍ പയറ്റി വിജയിച്ച തന്ത്രം, പുതിയ ഫോര്‍മുലയില്‍ ഞെട്ടി ബിജെപി
ലക്നൗ: നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഉത്തര്‍പ്രദേശ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. അധികാരം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി മെനയുമ്പോള്‍ ഇത്തവണ അധികാരം പിടിച്ചെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാകാത്ത ബിഎസ്പിയുടെ മായാവതിയും തിരഞ്ഞെടുപ്പിനായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രീയ ലോകത്തെ തന്നെ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മായാവതി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ബിഗ് ബോസ് ഫിനാലെ ഉടൻ, താരങ്ങൾ ചെന്നൈയിൽ എത്തി, ചിത്രങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ജാതി സമവാക്യങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ ഒരു കുപ്രസിദ്ധമായ തിരഞ്ഞെടുപ്പ് തന്ത്രമാണ് ജാതി സമവാക്യം. ഇത്തവണ ബിഎസ്പി 2007 തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച ജാതി ഫോര്‍മുലയാണ് പയറ്റാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബ്രാഹ്മണര്‍ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള രാഷ്ട്രീയ മണ്ണാണ് ഉത്തര്‍പ്രദേശ്. 2007 ല്‍ തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണരെ മുന്നില്‍ നിര്‍ത്തി ബിഎസ്പി പ്രയോഗിച്ച തന്ത്രം തിരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്തിരുന്നു. അന്ന് വന്‍ ഭൂരിപക്ഷത്തിലാണ് മായാവതി സര്‍ക്കാര്‍ അധികാരത്തിലേറിയത്.

ബ്രാഹ്മണ ജോഡോ അഭിയാന്‍' അടക്കമുള്ള പ്രചരണ തന്ത്രം മുന്നോട്ടുവച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിഎസ്പിയുടെ ഇപ്പോഴത്തെ നീക്കം. ഇന്നലെ ഒരു വാര്‍ത്താ ഏജന്‍സിയുമായുള്ള സംഭാഷണത്തിനിടെ ബിഎസ്പി മേധാവി മായാവതി ബ്രാഹ്മണരുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ഇതോടെ ഈ തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണരുടെ പങ്ക് അവിഭാജ്യമാകുമെന്ന് സൂചന പുറത്തുവന്നത്.

കേവല ഭൂരിപക്ഷത്തോടെ 2007 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ബ്രാഹ്മണരുടെ പിന്തുണ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന ബോധ്യം മായവതിക്കുണ്ട്. 2007ലെ തിരഞ്ഞെടുപ്പില്‍ ബഎസ്പി ഒരു 'ഭൈച്ചാര കമ്മിറ്റി' രൂപീകരിച്ച് ഒരു സോഷ്യല്‍ എഞ്ചിനീയറിംഗ് ഫോര്‍മുല സ്വീകരിച്ചിരുന്നു, അതിന്റെ ഫലമായി ബ്രാഹ്മണ സമൂഹം ബിഎസ്പിക്കെതിരെ മോശമായി പ്രചാരണം നടത്തിയില്ല.

അന്ന് പാര്‍ട്ടിക്ക് നല്‍കാനാവുന്ന ഏറ്റവും കൂടുതല്‍ സീറ്റ് ബ്രാഹ്മണ സമൂഹത്തിന് നല്‍കിയിരുന്നു (86 സീറ്റ്). അവരില്‍ 41 പേരും ജയിച്ച് എംഎല്‍എമാരായി. കേവല ഭൂരിപക്ഷത്തോടെ അന്ന് മായാവതിയുടെ ബിഎസ്പി അധികാരത്തിലേറി. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് മായാവതി സ്വീകരിച്ച അതേ ഫോര്‍മുല ഇത്തവണയും ആവര്‍ത്തിക്കാനാണ് ബിഎസ്പി നീക്കം.

അതുകൊണ്ടാണ് ജൂലൈ 23 ന് ബ്രാഹ്മണ സമൂഹത്തെ ആകര്‍ഷിക്കാന്‍ പാര്‍ട്ടി അയോദ്ധ്യയില്‍ 'ബ്രാഹ്മണ ജോഡോ അഭിയാന്‍' ആരംഭിക്കാനുള്ള നീക്കം നടക്കുന്നത്. അതേസമയം, സമാജ്വാദി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും ബിഎസ്പിയുടെ സമാനമായ നീക്കത്തിന് പദ്ധതിയിടുന്നുണ്ട്. ബ്രാഹ്മണ സമൂഹത്തെ ചേര്‍ത്ത് നിര്‍ത്തി തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കിയെടുക്കാനാണ് എല്ലാ രാഷ്ടട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്.

യുപിയുടെ രാഷ്ട്രീയത്തില്‍ ബ്രാഹ്മണര്‍ എല്ലായ്‌പ്പോഴും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതുവരെ 6 ബ്രാഹ്മണ മുഖ്യമന്ത്രിമാരുണ്ട്. എന്നിരുന്നാലും, അവരെല്ലാം കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ബ്രാഹ്മണരുമായി ചേര്‍ന്ന് നിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം തന്നെ നേട്ടങ്ങള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

2007ല്‍ പരമാവധി സീറ്റുകള്‍ ബ്രാഹ്മണ വിഭാഗത്തിലെ നേതാക്കള്‍ നല്‍കിയപ്പോള്‍ അന്ന് കേവല ഭൂരിപക്ഷം നേടി ബിഎസ്പി അധികാരത്തിലെത്തി. 2012 ല്‍ സമാജ്വാദി പാര്‍ട്ടി പരമാവധി ടിക്കറ്റ് നല്‍കിയപ്പോള്‍ അവരും അധികാരത്തിലെത്തി, 2017 ല്‍ ബിജെപി ബ്രാഹ്മണര്‍ക്ക് പരമാവധി സീറ്റ് നല്‍കിയപ്പോള്‍ അവരും അധികാരത്തിലെത്തി. ഈ ചരിത്രമാണ് ഉത്തര്‍പ്രദേശ് രാഷ്ട്ര്ീയത്തിനുള്ളത്.












Click it and Unblock the Notifications