ഭീകരർക്ക് എതിരായ കേസുകൾ സമാജ്‌വാദി പാർട്ടി സർക്കാർ പിൻവലിച്ചു; കടന്നാക്രമിച്ച് നരേന്ദ്ര മോദി
ഡൽഹി: സമാജ്‌വാദി പാർട്ടിയ്ക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർക്കെതിരായ കേസുകൾ സമാജ്‌വാദി പാർട്ടി സർക്കാർ പിൻവലിച്ചെന്നാണ് പുതിയ ആരോപണം. ഹർദോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായാണ് പ്രധാനമന്ത്രി രംഗത്ത് എത്തിയത്. 2008 ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ 38 പ്രതികൾക്ക് വധ ശിക്ഷ വിധിച്ചതിലായിരുന്നു പ്രതികരണം.
നരേന്ദ്ര മോദിയുടെ വിമർശന വാക്കുകൾ ഇങ്ങനെ; -

"ഉത്തർപ്രദേശിലെ ഭീകരാക്രമണത്തിൽ പ്രതികളായ നിരവധി ഭീകരർക്കെതിരായ കേസുകൾ സമാജ്‌വാദി പാർട്ടി സർക്കാർ പിൻവലിച്ചു. ഭീകരർ സംസ്ഥാനത്തുടനീളം സ്ഫോടനങ്ങൾ നടത്തി. എന്നാൽ, എസ്പി സർക്കാർ അവർക്കെതിരെ വിചാരണ അനുവദിച്ചില്ല. 2012 - താരിഖ് കാസ്മി എന്ന ഭീകരനെതിരായ കേസ് എസ്പി സർക്കാർ പിൻവലിച്ചു. എന്നാൽ എസ്പി സർക്കാരിന്റെ ഗൂഢാലോചന കോടതി തിരിച്ചറിഞ്ഞു. ഭീകരനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു," പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, എസ്പിയും കോൺഗ്രസ് നേതാക്കളും ഒസാമ ബിൻ ലാദനെ പോലുള്ള ഭീകരരെ 'ജി' എന്നാണ് അഭിസംബോധന ചെയ്യുന്നത്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ തീവ്രവാദികളെ ഉന്മൂലനം ചെയ്‌തതിൽ അവർ കരഞ്ഞു," അദ്ദേഹം കൂട്ടിച്ചേർത്തു. 2008 - ലെ സ്‌ഫോടന പരമ്പര കേസിൽ 38 പ്രതികൾക്ക് അഹമ്മദാബാദ് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ , ശിക്ഷ വിധിച്ചത് മുതൽ ബിജെപിയും എസ്പിയും തമ്മിൽ കടുത്ത തർക്കത്തിലാണ്.
2008 - ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസ് പ്രതികളുടെ കുടുംബാംഗങ്ങൾ അഖിലേഷ് യാദവിനൊപ്പം വോട്ട് ചോദിച്ചതായി ആരോപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു.
അതേസമയം, 2014 നും 2017 നും ഇടയിൽ സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങളിൽ മുൻ സർക്കാർ കേന്ദ്രവുമായി സഹകരിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി. 2014 നും 17 നും ഇടയിൽ കേന്ദ്രത്തിന് സഹായിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നതായും പ്രധാന മന്ത്രി വ്യക്തമാക്കി.
അതേസമയം, സമാജ്‌വാദി പാർട്ടിക്ക് എതിരെ ഇക്കഴിഞ്ഞ ദിവസവും നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. സിതാപൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പാർട്ടിക്കെതിരെ മോദി രംഗത്ത് എത്തിയിരുന്നത്. മാഫിയകളെ പ്രോത്സാഹിപ്പിക്കുന്നവർ ഒരിക്കലും പാവപ്പെട്ടവരുടെ വാക്കുകൾ ശ്രദ്ധിച്ചില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
"യുപിയിലെ ബിജെപി എന്നാൽ, കലാപ ഭരണം, മാഫിയ ഭരണം, ഗുണ്ടാഭരണം എന്നിവയുടെ മേലുള്ള നിയന്ത്രണമാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. യുപിയിൽ ബിജെപി ഉള്ളതിനാൽ, പെൺമക്കളെയും സ്ത്രീകളെയും സംരക്ഷിക്കുന്നു. യുപി ബിജെപി കേന്ദ്രത്തിന്റെ പദ്ധതികൾ ഇരട്ടി വേഗത്തിലാണ് നടപ്പാക്കുന്നത്," പ്രധാനമന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, സമാജ്‌വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് മോദി വ്യക്തമാക്കി. "മാഫിയ ഭരണ കാലത്ത് ആരും പാവപ്പെട്ടവരെ കേട്ടില്ല. ഉത്തർപ്രദേശ് ഭരിച്ചിരുന്ന രാജവംശങ്ങൾ അത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചു. കലാപകാരികളെയും മാഫിയകളെയും പിന്തുണയ്ക്കുന്നവർക്ക് സംസ്ഥാനത്തെ വികസിപ്പിക്കാൻ കഴിയില്ല." - പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മുതിർന്ന ബിജെപി നേതാക്കളും പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയ്ക്ക് എതിരെ രംഗത്ത് എത്തുകയായിരുന്നു. ക്രമ സമാധാന പ്രശ്‌നവും ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസന പദ്ധതികളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി സംസാരിച്ചു. "പതിറ്റാണ്ടുകളായി, ഗുരു രവിദാസിന്റെ ജന്മസ്ഥലം വികസിപ്പിക്കാൻ മുൻ സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അനുയായികളാണ് ആവിശ്യം ഉന്നയിച്ചതി. എന്നാൽ, ഗുരു രവിദാസിന്റെ ജന്മ സ്ഥലം വികസിപ്പിക്കാനുള്ള പദ്ധതിയിലാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്." പ്രധാനമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications