• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തർപ്രദേശിൽ സമ്മർദ്ദ തന്ത്രവുമായി കോൺഗ്രസ്; 2017ലെ തെറ്റ് ആവർത്തിക്കാതിരിക്കാൻ എസ്‌പി

Google Oneindia Malayalam News

ലഖ്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറെ പ്രാധാന്യത്തോടെയാണ് ഉത്തർപ്രദേശിനെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം 30 വർഷം മുൻപ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുക എന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. അതിന് പ്രിയങ്ക ഗാന്ധിയെ തന്നെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നത്. ലഖ്നൗവിൽ ക്യാംപ് ചെയ്ത് പ്രിയങ്കയും പാർട്ടിക്ക് തിരിച്ചുവരവിനുള്ള വഴിയൊരുക്കുന്ന യജ്ഞത്തിലാണ്.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

1

എന്നാൽ നിലവിലെ സാഹചര്യം കോൺഗ്രസിന് അനുകൂലമല്ലെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് എസ്‌പി വ്യക്തമാക്കിയതോടെ ഒറ്റയ്ക്ക് മത്സരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ്. ബിജെപി, സമാജ്‌വാദി പാർട്ടി, ബിഎസ്‌പി, ആം ആദ്മി പാർട്ടി, ഒവൈസിയുടെ എഐഎംഐഎം എന്നീ പാർട്ടകളെല്ലം അണിനിരക്കുന്ന ഉത്തർപ്രദേശിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന് കോൺഗ്രസിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുൻപ് എസ്‌പിയുമായി സഖ്യത്തിലെത്താനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസ്.

2

ഇതിന്റെ വ്യക്തമായ സൂചന നൽകുകയാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടെ അക്രമിക്കപ്പെട്ട എസ്‌പി വനിതാ പ്രവർത്തകരെ പ്രിയങ്ക നേരിട്ടെത്തി സന്ദർശിച്ചിരുന്നു. ലഖിംപൂരിലെ ഈ സംഭവത്തിന് ശേഷം ജനാധിപത്യത്തിന് വേണ്ടി പോരാടണമെന്നും അവർ ആഹ്വാനം ചെയ്തു. ഒരു സഖ്യത്തിന് പാർട്ടിക്ക് തുറന്ന മനസാണെന്നും പ്രിയങ്ക വ്യക്തമാക്കി.

3

കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് വഴി സംസ്ഥാനത്തെ ഏത് പ്രതിപക്ഷ പാർട്ടിക്കും ഗുണമേയുണ്ടാകുവെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രിയങ്കയുടെ നേതൃത്വത്തിൽ ശക്തമായ ഒരു പ്രതിപക്ഷം ഉയർന്നു വരുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽകണ്ടാണ് കോൺഗ്രസ് നീക്കങ്ങൾ.

4

അതേസമയം കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ് ഉൾപ്പടെയുള്ള നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമാണ് സമാജ്‌വാദി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ സഖ്യത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. കോൺഗ്രസിനെ ഒപ്പം കൂട്ടാൻ സാധിക്കുന്ന പങ്കാളിയല്ലെന്ന് എസ്‌പി നേതാക്കൾക്ക് തന്നെ അഭിപ്രായമുണ്ട്. ബിഎസ്‌പിയും അത്തരമൊരു സഖ്യത്തിനില്ലെന്ന നിലപാടിലാണ്.

5

ഈ സാഹചര്യത്തിൽ മറ്റ് പാർട്ടികളെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റാലികൾ സംഘടിപ്പിക്കുകയും നിരവധി കർഷകരുടെയടക്കം വീടുകൾ സന്ദർശിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഇതുവഴി എസ്‌പി വോട്ട് ബാങ്കുകളിൽ ചലനമുണ്ടാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

6

"അവരുടെ വോട്ട് ബാങ്കുകളെ തകർക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് എസ്പിയ്ക്ക് നന്നായി അറിയാം. സി‌എ‌എ-എൻ‌ആർ‌സി വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇരയായ കുടുംബങ്ങൾക്കൊപ്പം കോൺഗ്രസ് നിൽക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയും നിഷാദ് സമുദായത്തിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ, ഈ എസ്പി ആളുകൾ സഖ്യത്തിനോ ഏതെങ്കിലും തരത്തിലുള്ള തന്ത്രപരമായ ധാരണയ്‌ക്കോ ഞങ്ങളെ സമീപിക്കുന്നത് നിങ്ങൾ കാണും," പേര് വെളിപ്പെടുത്താത്ത ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

7


അതേസമയം സഖ്യമില്ലെങ്കിലും ധാരണയുണ്ടാകണമെന്നാണ് ഒരു വിഭാഗം നേതാക്കൾ അവശ്യപ്പെടുന്നത്. അത് ഇരു പാർട്ടികൾക്കും കൂടുതൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണുള്ളത്. സഖ്യം പാർട്ടിയുടെ കേഡർ സംവിധാനത്തെ ബാധിക്കും. അതുകൊണ്ട് തന്നെ രണ്ട് പാർട്ടികൾക്കും കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ സാധിക്കുന്ന രീതിയിൽ ധാരണയുണ്ടാക്കണമെന്ന നിലപാടിലാണ് ചില നേതാക്കൾ.

8

അതേസമയം സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് അസദുദ്ദീൻ ഒവൈസി. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത യോഗി ഇതിന് മറുപടി നൽകിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ വിരോധമില്ലെന്ന് എഐഎംഐഎം വ്യക്തമാക്കിയിട്ടുണ്ട്.

ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

cmsvideo
  Changes in Congress leadership; Rahul Gandhi more likely to become Congress president
  ജയ ബച്ചൻ
  Know all about
  ജയ ബച്ചൻ
  English summary
  Uttar Pradesh Assembly Election: Congress plans to put pressure on SP for alliance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X