• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്ക മാതൃകയാവുന്നു; യുപി കോണ്‍ഗ്രസില്‍ പുതിയ ശൈലിക്ക് തുടക്കം, വര്‍ധിക്കുന്ന ജനസ്വീകാര്യത

Google Oneindia Malayalam News

ലഖ്നൗ; 2022 ആദ്യമാണ് ഉത്തർപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് . യുപിയിൽ വലിയൊരു തിരിച്ചുവരവ് നടത്താൻ പാർട്ടിക്ക് സാധിച്ചില്ലേങ്കിൾ ദേശീയ തലത്തിൽ അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും. എന്നാൽ കോൺഗ്രസിന്റെ പ്രതീക്ഷകൾ സംസ്ഥാനത്ത് ഇക്കുറി പൂവണിയുമോ എന്നതാണ് പ്രധാന ചോദ്യം. പാർട്ടിയുടെ പ്രതീക്ഷകൾ ഇങ്ങനെ

cmsvideo
  UP യിൽ പ്രിയങ്കയുടെ മാസ്റ്റർ ഓപ്പറേഷൻ വിജയിക്കുന്നു..ഏറ്റെടുത്ത് ജനങ്ങൾ
  1

  32 വർഷത്തിനിടെ നടന്ന കഴിഞ്ഞ ഏഴ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ പോലും 50 സീറ്റുകളിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെങ്കിലും മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു കോൺഗ്രസ് സമാജ്വാദി പാർട്ടിയുമായി സഖ്യം ചേർന്നത്. എന്നാൽ വെറും 7 സീറ്റുകളിൽ മാത്രമായി പാർട്ടി ഒതുങ്ങി. സംഘടന ദൗർബല്യം തന്നെയാണ് കോൺഗ്രസിന്റെ ദയനീയ പരാജയങ്ങൾക്ക് കാരണമായതെന്ന് സംസ്ഥാന നേതാക്കൾ പറയുന്നു. എന്നാൽ ഇത്തവണ സംസ്ഥാനത്ത് പ്രതീക്ഷ ഉയർന്ന നിലയിലാണ് പ്രവർത്തകർ. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യമാണ് പ്രവർത്തകരിൽ ആവേശം തീർക്കുന്നത്.

  2

  2017 ൽ രാഹുൽ ഗാന്ധിയായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത്. എന്നാൽ രാഹുൽ താഴെക്കിടയിൽ പ്രവർത്തകരുമായി ബന്ധം പുലർത്തിയിരുന്നില്ലെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. എന്നാൽ പ്രിയങ്കയുടെ രീതി വ്യത്യസ്തമാണ്. പ്രാദേശിക തലത്തിലുള്ള നേതാക്കളെ കാണാനായി പ്രിയങ്ക ഗാന്ധി പതിവായി ഉത്തർപ്രദേശ് സന്ദർശിക്കാറുണ്ട്, പ്രവർത്തകർ പറയുന്നു.

  3

  ജനങ്ങൾക്കിടയിലെ വൈകാരിക വിഷയങ്ങളെ ഉയർത്തിക്കാട്ടിയും അതിൽ ഇടപെട്ടുമാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ് പ്രവർത്തകരെ ശക്തിപ്പെടുത്താൻ ശ്രമിച്ചത്. അവർ ലൈംഗികാതിക്രമത്തിന് ഇരയായവരുടെ കുടുംബങ്ങളെ സന്ദർശിച്ചു, സാധാരണക്കാരുമായി ആശയവിനിമയം നടത്തി.
  കോൺഗ്രസിനെ നയിക്കാൻ നേതാവില്ലെന്ന വിമർശനങ്ങളുടെ മുനയൊടിക്കാൻ ഒരുപരിധി വരെ ഇതിലൂടെ സാധിച്ചു, പ്രവർത്തകർ പറയുന്നു.

  റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

  4

  രണ്ട് സുപ്രധാന മാറ്റങ്ങളാണ് സംസ്ഥാന കോൺഗ്രസിൽ പ്രിയങ്ക ഗാന്ധി നടപ്പാക്കിയത്. അത് താഴെ തട്ടിൽ നിന്നും ഉയർന്നുവന്ന അജയ് കുമാർ ലല്ലുവിനെ പാർട്ടി അധ്യക്ഷനായി നിയമിച്ചത്. രണ്ടാമത്തെ മാറ്റം കൂടുതൽ സൂക്ഷ്മമാണ്. പ്രാദേശിക തലത്തിൽ ശക്തരായ നേതാക്കളെ ജില്ലാ അധ്യക്ഷൻമാരാക്കി നിയമിച്ചു. ഇതുവഴി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന പ്രിയങ്കയുടെ തന്ത്രം വിജയിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.

  5

  ബിജെപിയെ മുഖ്യശത്രുവായി കണ്ട് പ്രവർത്തിക്കാനുള്ള നിർദ്ദേശമാണ് പ്രിയങ്ക പ്രവർത്തകർക്ക് നൽകിയതെന്നതും എടുത്ത് പറയത്തക്കമാറ്റമായി വിലയിരുത്തപ്പെടുന്നു. ബിജെപിക്ക് സമാനമായി തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തകർക്ക് പ്രത്യേക ക്യാമ്പുകളും പ്രിയങ്കയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരികയാണ്. 100 ദിവസത്തിനുള്ള ഏകദേശം 2 ലക്ഷത്തോളം പ്രവർത്തകർക്ക് പരിശീലനം നൽകാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

  6

  മാത്രമല്ല ജാതി-മത-സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതെന്നതും ശ്രദ്ധേയമാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും ദളിത് വിഭാഗങ്ങൾക്കൊപ്പവും സർക്കാരിനെതിരെ പോരാടാൻ മുൻനിരയിൽ തന്നെ പ്രിയങ്ക ഉണ്ടായിരുന്നു. അതേസമയം തന്നെ 'സവർണ വിരുദ്ധ വികാരം' ഇല്ലാതാക്കണമെന്ന നിർദ്ദേശവും അവർ നൽകുന്നു. പ്രത്യേകിച്ച് ബ്രാഹ്മണ സമുദായത്തിനിടയിൽ.

  7

  നേരത്തേ സംസ്ഥാനത്ത് കോൺഗ്രസിന്റെ ഉറച്ച വോട്ടുകളായിരുന്നു പ്രബല സമുദായമായ ബ്രാഹ്മണ വിഭാഗം. ഇവർ ബിജെപിയിലേക്ക് ഒഴുകിയതോടെ പാർട്ടിയുടെ തകർച്ചയും പൂർണമായി. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ബ്രാഹ്നണർക്കിടയിൽ അതൃപ്തി ശക്തമാണ്. ഠാക്കൂർ വിഭാഗക്കാരനാണ് യോഗി. മുഖ്യമന്ത്രിക്ക് കീഴിൽ ബ്രാഹ്മണ സമുദായത്തിന് അർഹമായ പ്രാതിനിധ്യം സർക്കാരിൽ ഉൾപ്പെടെ ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് സമുദായ നേതാക്കൾ ഉയർത്തുന്നത്. ഈ സാഹചര്യം മുതലെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാനത്ത് ബ്രാഹ്മണ സമുദായത്തിന് വേണ്ടി കോൺഗ്രസ് നടപ്പാക്കിയ കാര്യങ്ങൾ പാർട്ടി ഉയർത്തിക്കാട്ടിയാണ് പ്രചരണം.

  English summary
  Uttar pradesh assembly elections 2021; Congress hopes to big win under priyanka gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X