വനിതാ വോട്ടർമാരിൽ നോട്ടമിട്ട് ബിജെപി; പ്രമുഖരെ കളത്തിലിറക്കി വീടുകൾ തോറും വോട്ട് തേടൽ
ഡൽഹി: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖരെ കൊണ്ടു വന്നാണ് നിശബ്ദ പ്രചരണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലേക്കാണ് ഉത്തർപ്രദേശ് കടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപിയുടെ നീക്കം.
അതേസമയം, ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പ് യുപിയിൽ നടന്നിരുന്നു. വോട്ടെടുപ്പ് ദിവസം വോട്ടവകാശം വിനിയോഗിക്കാൻ എത്തിയവരിൽ കൂടുതലും സ്ത്രീകളായിരുന്നു. അതിനാൽ, വരുന്ന ഘട്ടത്തിലും വീടുകൾ തോറും കയറി പ്രചാരണം നടത്തുകയാണ് ബിജെപി.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ഏഴ് സഹ-തിരഞ്ഞെടുപ്പ് ചുമതലക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ വനിതാ നേതാക്കളാണെന്ന് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യ്തു.

വനിതാ വോട്ടർമാരെ ആകർഷിക്കാനായി സ്ത്രീകളുടെ സാമൂഹിക ഒത്തുചേരലുകൾ എന്ന നിലയിൽ 'കമൽ കിറ്റി ക്ലബ്ബ്' രൂപപ്പെടുത്തി. ‘കമൽ കിറ്റി ക്ലബ്' 15 ദിവസം നീണ്ടുനിൽക്കും. ഇതിന്റെ ഭാഗമായി ഫെബ്രുവരി 10 മുതൽ വീടുകൾ കയറി വനിതാ വോട്ടർമാരുമായി സംസാരിക്കുന്ന പ്രവാസി സ്ത്രീകളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ലഖ്‌നൗവിലെ അഞ്ച് അസംബ്ലി സീറ്റുകളിൽ ഓരോ പ്രവാസി തൊഴിലാളിയും സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യ്തു.

അതേസമയം, സർക്കാർ രൂപീകരിച്ചത് മുതൽ ബിജെപി ബഹുമാനത്തോടെ സ്ത്രീകളോട് പെരുമാറ്റം തൃപ്തികരമെന്ന് വനിതാ വോട്ടന്മാർ വ്യക്തമാക്കി. സ്ത്രീകൾക്കായി ആരംഭിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികളിൽ സന്തുഷ്ടരാണ്. ലഖ്‌നൗവിലെ ബിജെപി മഹിളാ മോർച്ച നഗർ അധ്യക്ഷ സീത നേഗി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഹരിയാനയിലെ ബി.ജെ.പി വനിതാ വിഭാഗത്തിൽ നിന്നുള്ള റിച്ച വസിഷ്ത് പറഞ്ഞിങ്ങനെ :- "എന്റെ ഡ്യൂട്ടി 172 ഉത്തർ വിധാൻ സഭയിലാണ്. വോട്ടെടുപ്പ് ദിവസങ്ങളിൽ സ്ത്രീകൾ വൻതോതിൽ എത്തുന്നുണ്ട്. ഇത് ബിജെപി സർക്കാരിനോടുളള പ്രതികരണമാണ്. ബിജെപി ഇവിടെ എന്ത് ചെയ്തു എന്നതിന്റെ ഉത്തരമാണ്. വോട്ടിനായി എവിടെ പോയാലും സ്ത്രീകൾ നല്ല രീതിയിൽ സ്വാഗതം ചെയ്യുന്നു. - റിച്ച വസിഷ്ത് വ്യക്തമാക്കി.

എന്നാൽ, ഫെബ്രുവരി 20 - ന് നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്എഡി-ബിഎസ്പി സഖ്യം 80 സീറ്റുകൾ നേടുമെന്ന് ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കിയിരുന്നു. 2017 - ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ 20 സീറ്റുകൾ കൂടുതൽ കടക്കില്ലെന്നും 117 അംഗ പഞ്ചാബ് നിയമസഭയിൽ കോൺഗ്രസ് 10 സീറ്റിൽ താഴെ മാത്രമായി ചുരുങ്ങുമെന്നും ബാദൽ പ്രവചിച്ചു. എസ്എഡി-ബിഎസ്പി സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമാധാനത്തിനും സാമുദായിക സൗഹാർദത്തിനുമുള്ള പ്രതിബദ്ധതയ്‌ക്ക് ഞങ്ങളുടെ സീറ്റുകൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും "ബാദൽ പറഞ്ഞു. ഞങ്ങൾ 80 സീറ്റുകളുടെ നേടും. എന്നാൽ, പോളിംഗ് ദിവസം ഈ കണക്ക് ഇനിയും വർദ്ധിച്ചേക്കാമെന്ന് എസ്എഡി പ്രസിഡന്റ് കൂട്ടിച്ചേർത്തു.ഉത്തർപ്രദേശിൽ ഫെബ്രുവരി 10 ന് ആരംഭിച്ച നിയമസഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

യുപി തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഫെബ്രുവരി 20 - ന് നടക്കും. അതേസമയം, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും പോളിംഗിനായികേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. യുപിയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 എന്നീ തീയതികളിൽ നടക്കും. കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിൽ നിന്നുള്ള 90,000 ജവാന്മാരെ ഉത്തർപ്രദേശിലെ വ്യത്യസ്ത ഭാഗങ്ങളിൽ വോട്ടെടുപ്പിനായി എത്തിക്കും. പഞ്ചാബിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നുമാണ് സേനകൾ യുപിയിൽ എത്തുക. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 14 നും പഞ്ചാബിൽ ഫെബ്രുവരി 20 നും വോട്ടെടുപ്പ് നടക്കും.












Click it and Unblock the Notifications