യുപിയില്‍ ബിജെപിക്ക് 250 ഓളം സീറ്റുകള്‍ ലഭിക്കും: കോണ്ഗ്രസ് രണ്ടക്കം കടക്കില്ലെന്നും സർവ്വെ
ലഖ്നൌ: ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി അനായാസേന വീറ്റോ ടൈംസ് നൗ നവഭാരതിനായി നടത്തിയ അഭിപ്രായ സർവേ പ്രവചിക്കുന്നു. കഴിഞ്ഞ വർഷത്തെ വിജയം നേടാന്‍ ബി ജെ പി സഖ്യത്തിന് സാധിക്കില്ലെങ്കിലും കേവല ഭൂരിപക്ഷം എളുപ്പത്തില്‍ മറികടക്കും. ഈ വിജയത്തോടെ യോഗി ആദിത്യനാഥ് 1985ന് ശേഷം തുടർച്ചയായി രണ്ട് തവണ അധികാരത്തിലേറുന്ന സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായി മാറുമെന്നും സർവ്വെ പറയുന്നു. 403 അംഗ സഭയിൽ ബി ജെ പി നേതൃത്വത്തിലുള്ള സഖ്യത്തിന് 230-249 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്.
അഖിലേഷ് യാദവ് നയിക്കുന്ന പ്രമുഖ പ്രതിപക്ഷ സഖ്യമായ സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 137 നും 152 നും ഇടയിൽ സീറ്റുകൾ നേടി രണ്ടാമത് എത്തും. അതേസമയം ബി എസ് പിയും കോൺഗ്രസും പ്രായോഗികമായി മത്സരത്തിന് പുറത്താണ്. ഇരുവരും രണ്ടക്കം കടന്നേക്കില്ല. മായാവതിയുടെ ബി എസ് hf 9 മുതല്‍ 14 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഉത്തർപ്രദേശിലെ ബി എസ് പിയുടെ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ സീറ്റ് നിലയാണ് ഇത്. കോൺഗ്രസും 2017 ലെ പോലെ ഒറ്റ അക്കത്തിൽ അവസാനിക്കും.
സർവ്വേകള്‍ ചൂണ്ടിക്കാട്ടുന്ന ഏറ്റവും പ്രധാന കാര്യം ബി ജെ പിയുടെ പ്രധാന എതിരാളികളായ എസ് പിക്കും വോട്ട് വിഹിതത്തിലുണ്ടാവുന്ന ഉയർച്ചയാണ്. ഡിസംബർ നാലിന് എബിപി-സി വോട്ടർ സർവ്വേ പ്രകാരം എസ്പിക്ക് 33 ശതമാനം വോട്ട് വിവിതമാണ് ലഭിച്ചിരുന്നുവെങ്കില്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ അത് 34 ശതമാനമായി ഉയർന്നിട്ടുണ്ട്. ബിജെപി സഖ്യങ്ങൾ പ്രവചിക്കുന്ന വോട്ട് വിഹിതം 38.6% 2017 നെ അപേക്ഷിച്ച് ഏകദേശം മൂന്ന് ശതമാനം പോയിന്റ് കുറവാണ്, അതേസമയം എസ്പി സഖ്യത്തിന്റെ 34.4% മുൻ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വലിയ മുന്നേറ്റമായിരിക്കും.
പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി: കരിപ്പൂരിലെ ഓഫീസ് പൂട്ടി സൗദി എയർ, ഓഫീസ് തിരികെ നല്കി
ബിഎസ്പിയുടെ ചെലവിൽ മത്സരരംഗത്തുള്ള രണ്ട് മുൻനിര കക്ഷികളും വോട്ട് നേടുന്നതായി തോന്നുന്നു, സർവേ ശരിയാണെങ്കിൽ 2017ൽ 22.2% ആയിരുന്നത് വെറും 14.1% ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. അതേസമയം ബി ജെ പി ഇത്തവണയും 300 ലേറെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.