Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വിര്‍ച്വല്‍ യോഗങ്ങളിലേക്ക്; പ്രചരണ തന്ത്രം മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ലഖ്‌നൗ: വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണത്തിനായി പുതിയ മാര്‍ഗങ്ങള്‍ തേടി രാഷ്ട്രീയ പാര്‍ട്ടികള്‍. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ പരസ്യ പ്രചരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് പാര്‍ട്ടികള്‍.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസാണ് ഈ നടപടി ആദ്യം തുടങ്ങിയത്. സംസ്ഥാനത്തെ എല്ലാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളും പൊതുയോഗങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടിയും ബി ജെ പിയും എല്ലാം പല പരിപാടികളും മാറ്റിവെച്ചിരിക്കുകയാണ്.

ബി ജെ പി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖ്‌നൗവില്‍ പങ്കെടുക്കേണ്ട പരിപാടി മാറ്റിവെച്ചിരിക്കുകയാണ്. നോയിഡയില്‍ വ്യാഴാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയും മാറ്റിയിരുന്നു.

flag

സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്തുടനീളം നടത്തുന്ന വിജയ് രഥ് യാത്രയുടെ രണ്ട് ദിവസത്തെ ഷെഡ്യൂള്‍ മാറ്റിയിട്ടുണ്ട്. ജനുവരി ഏഴ്, ഏട്ട് തിയതികളില്‍ അയോധ്യയില്‍ നടക്കേണ്ട വിജയ് രഥ് യാത്രയുടെ പതിനൊന്നാം ഘട്ടമാണ് മാറ്റിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് യാത്ര നയിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്തെ പരിപാടികള്‍ മാറ്റിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സോഷ്യല്‍ മീഡിയ സെല്ലുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബി ജെ പി എസ് പി, ബി എസ് പി, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം വിര്‍ച്വല്‍ റാലി നടത്താനുള്ള തയ്യാറെടുപ്പിലാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമാകാനും അണികളോട് പാര്‍ട്ടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഇതിനോടകം തങ്ങള്‍ പാര്‍ട്ട പ്രവര്‍ത്തകര്‍ക്കായി വിര്‍ച്വല്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞെന്ന് ബി ജെ പി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. സംസ്ഥാനത്തെ 75 ജില്ലകളിലെ 18 ഡിവിഷനിലേയും ബൂത്തുതലം മുതലുള്ള ഓഫീസുകളില്‍ വിര്‍ച്വല്‍ യോഗത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും റോഡ് ഷോകളും വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം പ്രചാരണം ആരംഭിക്കാനാണ് ബി എസ് പി അധ്യക്ഷ മായാവതി ആലോചിക്കുന്നത്.

വിര്‍ച്വല്‍ യോഗങ്ങള്‍ക്കായി തങ്ങളും തയ്യാറാണെന്നാണ് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറയുന്ന്. ദേശീയ നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കും ഒപ്പം മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായും അനുഭാവികളുമായും ഡിജിറ്റല്‍ മീഡിയ നിരന്തരം വഴി സംവദിക്കുന്നുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അഹമ്മദാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും നടത്തരുതെന്ന് രാഷ്ട്രീയപാര്‍ട്ടികളോട് നീതി ആയോഗ് അംഗവും കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയുമായ ഡോ വി കെ പോളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റാലികള്‍ക്ക് അനുമതി കൊടുക്കാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം 3127 പേര്‍ക്കും പഞ്ചാബില്‍ 2427 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഗോവയില്‍ 971, ഉത്തരാഖണ്ഡില്‍ 630, മണിപ്പൂരില്‍ 27 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്ക്. ഗോവയില്‍ ഇരുപത് ശതമാനവും പഞ്ചാബില്‍ പത്ത് ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+