Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക പടയൊരുക്കിയിട്ടും യുപിയിൽ കോൺഗ്രസ് തകർന്നടിയും, യോഗിയെ തൊടാനാകില്ലെന്ന് സർവ്വേ ഫലം

ദില്ലി: ഉത്തര്‍ പ്രദേശില്‍ ഭരണം തിരിച്ച് പിടിക്കാമെന്നും അഖിലേഷ് യാദവിന്റെ മോഹം ഇക്കുറി നടന്നേക്കില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉത്തര്‍ പ്രദേശില്‍ ബിെജപിയുടെ തുടര്‍ഭരണം തന്നെയാണ് പ്രവചിക്കുന്നത്. 211 മുതല്‍ 225 വരെ സീറ്റുകള്‍ നേടി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തും എന്നാണ് ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ശക്തമായ മത്സരം ഇത്തവണ ഉത്തര്‍ പ്രദേശില്‍ കാഴ്ച വെച്ച സമാജ്വാദി പാര്‍ട്ടി രണ്ടാമത് എത്തും.

Recommended Video

cmsvideo
    ആം ആദ്മി അധികാരം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

    146 സീറ്റുകള്‍ മുതല്‍ 160 വരെ അഖിലേഷ് യാദവിന്റെ പാര്‍ട്ടി സ്വന്തമാക്കിയേക്കും എന്നാണ് ന്യൂസ് എക്‌സ് പ്രവചിക്കുന്നത്. മായാവതിയുടെ ബിഎസ്പിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ല. 14 മുതല്‍ 24 സീറ്റുകള്‍ വരെ മാത്രമേ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്ക് സാധിക്കുകയുളളൂ എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. അതേസമയം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പടയൊരുക്കിയ കോണ്‍ഗ്രസ് ഏറ്റവും പിന്നിലാകുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 4 മുതല്‍ 6 വരെ സീറ്റുകള്‍ മാത്രമായിരിക്കും ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുക എന്നാണ് ന്യൂസ് എക്‌സ് പ്രവചനം.

    11

    പുറത്ത് വന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തും എന്നാണ്. ബിജെപി 241 സീറ്റുകളില്‍ വിജയിച്ച് സര്‍ക്കാരുണ്ടാക്കുമെന്ന് പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നു. രണ്ടാമതുളള എസ്പിക്ക് 142 സീറ്റുകള്‍ ലഭിക്കും. ബിഎസ്പിക്ക് 13 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് വെറും 4 സീറ്റുകള്‍ മാത്രമാണ് പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നത്.

    ടൈംസ് നൗ സര്‍വ്വേ പ്രകാരം ബിജെപിക്ക് യുപിയില്‍ 225 സീറ്റുകള്‍ ലഭിക്കും. എസ്പിക്ക് 151 സീറ്റുകളും ബിഎസ്പിക്ക് 14 സീറ്റുകളും ലഭിക്കും. അതേസമയം കോണ്‍ഗ്രസിന് 9 സീറ്റുകള്‍ മാത്രമാണ് ടൈംസിന്റെ സര്‍വേ പ്രവചിക്കുന്നത്്. റിപ്പബ്ലിക് സര്‍വ്വേയും ബിജെപി യുപിയില്‍ അധികാരം നിലനിര്‍ത്തും എന്നാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ സര്‍വ്വേ പ്രകാരം ബിജെപിക്ക് യുപിയില്‍ 288 മുതല്‍ 326 സീറ്റുകള്‍ വരെ ലഭിക്കാം. കോണ്‍ഗ്രസിന് 1 മുതല്‍ 3 വരെ സീറ്റ് ലഭിച്ചേക്കും. എസ്പിക്ക് 71 മുതല്‍ 101 വരെയും ബിഎസ്പിക്ക് 3 മുതല്‍ 9 വരെയും സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+