രാമക്ഷേത്ര നിര്‍മാണത്തിന് 300 കോടി അനുവദിച്ച് യോഗി സര്‍ക്കാര്‍; അയോധ്യയ്ക്ക് 100 കോടി വേറെ
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ബജറ്റില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനും ഫണ്ട്. 300 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നീക്കിവെക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മാണത്തിനും ഈ പണം വിനിയോഗിക്കും. അയോധ്യ സൗന്ദര്യ വല്‍ക്കരണത്തിന് വേണ്ടി 100 കോടി രൂപ വേറെയും അനുവദിച്ചുവെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു. വാരണാസി സൗന്ദര്യവല്‍ക്കരണത്തിന് 100 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ടൂറിസം വികസന പദ്ധതിക്ക് വേണ്ടി 200 കോടി രൂപ നീക്കിവച്ചു. ചിത്രകൂടിന്റെ വികസനത്തിന് വേണ്ടി 20 കോടി രൂപയാണ് മാറ്റിവെക്കുക. വിന്ദ്യാചല്‍, നൈമിശരണ്യ എന്നിവിടങ്ങളിലെ വികസനത്തിന് വേണ്ടി 30 കോടി രൂപയും അനുവദിച്ചു.
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് നിമയസഭയില്‍ അവതിപ്പിച്ചത്. അടുത്ത വര്‍ഷം യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. യുപി ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കൂടിയാണ് ഇത്തവണ. 5.5 ലക്ഷം കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. കടലാസ് രഹിതമായിരുന്നു ബജറ്റ്. ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങള്‍, യുവജനങ്ങള്‍, വനിതകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കുക എന്ന് സര്‍ക്കാര്‍ നേരത്തെ സൂചിപ്പിചിരുന്നു.
അടവ് മാറ്റി പിജെ ജോസഫ്; പുതിയ പാര്‍ട്ടിക്ക് 2 പേര് പരിഗണനയില്‍, കോട്ടയത്ത് തിരക്കിട്ട നീക്കങ്ങള്‍
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
ലഖ്‌നൗവില്‍ ഉത്തര്‍ പ്രദേശ് ട്രൈബല്‍ മ്യൂസിയം നിര്‍മിക്കുന്നതിന് എട്ട് കോടി നീക്കിവച്ചു. ഷാജഹാന്‍പൂരിലെ സ്വാതന്ത്ര സമര സേനാനികളുടെ ഓര്‍മയ്ക്കുള്ള മ്യൂസിയത്തിന് 4 കോടി അനുവദിച്ചു. ചരിത്ര പ്രസിദ്ധമായ ചൗരി ചൗരാ സംഭവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് 15 കോടി രൂപ അനുവദിച്ചു. ഒരു വര്‍ഷം നീളുന്ന ആഘോഷമാണ് പദ്ധതിയിട്ടിരിക്കുന്നത്. എല്ലാ വര്‍ഷവും എഴുത്തുകാരെയും മറ്റു പ്രമുഖരെയും ആദരിക്കുന്നതിന് പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തും. 11 ലക്ഷം രൂപയുടെ അവാര്‍ഡിന് ഓരോ വര്‍ഷവും അഞ്ച് പേരെ തിരഞ്ഞെടുക്കുമെന്നും ബജറ്റില്‍ പറയുന്നു.
മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസ
പിങ്കിൽ അതിസുന്ദരിയായി റിതു വർമ്മ- ചിത്രങ്ങൾ കാണാം