മതംമാറ്റം; മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സര്‍ക്കാര്‍
ലഖ്നൗ: മതംമാറ്റത്തിന് പ്രേരിപ്പിച്ച് പ്രസംഗിച്ചു എന്നാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഹമ്മദ് ഇഫ്തിഖാറുദ്ദീനെതിരെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറിയിച്ചു. ഇഫ്തിഖാറുദ്ദീന് പ്രസംഗിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് അന്വേഷണം. കാണ്‍പൂരില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പറയപ്പെടുന്നു.
1985ലെ ഐഎഎസ് ബാച്ച് ഓഫീസറാണ് ഇഫ്തിഖാറുദ്ദീന്. 2007-2008 കാലത്ത് ഇദ്ദേഹം കാണ്‍പൂരില്‍ ജോലി ചെയ്തിരുന്നു. നിലവില്‍ യുപി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് മേധാവിയായി ലഖ്നൗവിലാണ് ജോലി ചെയ്യുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറായി ജോലി ചെയ്യുന്ന നീരജ് ജെയിന് ആണ് വീഡിയോ ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്. നീരജ് ജെയിന് ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. നേരത്തെ ബിജെപി യുവജനവിഭാഗത്തിന്റെ ദേശീയ വൈസ് പ്രസിഡന്റായിരുന്നുവെന്ന് ട്വിറ്റര്‍ പ്രൊഫൈലില്‍ വ്യക്തമാക്കുന്നു.

മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ വാര്‍ത്തകള്‍ നല്‍കിയതുവഴി വിവാദത്തിലായ സുദര്ശന് ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇതേ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇഫ്തിഖാറുദ്ദീന് മതംമാറ്റം നടത്തിയോ എന്ന കാര്യം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് യുപി ആഭ്യന്തര വകുപ്പ് അറിയിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വിഷയം ഗൗരവത്തിലാണ് കാണുന്നതെന്ന് യുപി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. അന്വേഷണത്തിന് ശേഷം ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇഫ്തിഖാറുദ്ദീന് കസേരയില്‍ ഇരുന്ന് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. 15ഓളം പേര് നിലത്തിരുന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നു. 106 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.
തൊപ്പിവച്ചുകൊണ്ടാണ് ഇഫ്തിഖാറുദ്ദീന് സംസാരിക്കുന്നത്. കേട്ടിരിക്കുന്നവരും തൊപ്പി വച്ചിട്ടുണ്ട്. ഇസ്ലാമിന്റെ മഹത്വങ്ങളാണ് ഇദ്ദേഹം സംസാരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു ചിലര്‍ ഈ പരിപാടിയില്‍ സംസാരിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഈ വേളയില്‍ ഇഫ്തിഖാറുദ്ദീന് കസേരയില്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
നിറഞ്ഞുചിരിച്ച് മോഹന്‍ലാല്‍; പോസ് ശരിയാക്കി ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍ വൈറല്‍
വീഡിയോ ആധികാരികമാണോ എന്ന് അന്വേഷിക്കുമെന്ന് കാണ്‍പൂര്‍ പോലീസ് അറിയിച്ചു. തെറ്റായ വല്ലതും വീഡിയോയിലുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ഇഫ്തിഖാറുദ്ദീന് ഹിന്ദുക്കള്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് മഠ് മന്ദിര്‍ കോഓഡിനേഷന്‍ കമ്മിറ്റി ദേശീയ വൈസ് പ്രസിഡന്റ് ബൂപേഷ് അശ്വതി ആരോപിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications