കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബിൽ; യുപിയിൽ വെടിവെപ്പ് നടന്നു, പോലീസ് മേധാവിയെ തള്ളി പോലീസ് സൂപ്രണ്ട്!

Google Oneindia Malayalam News

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ വെടിവെപ്പ് നടന്നെന്ന് സ്ഥിരീകരിച്ച് ഉത്തർപ്രദേശ് പോലീസ്. സംസ്ഥാനത്താകമാനമുണ്ടായ പ്രതിഷേധത്തിനിടെ 15 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മിക്കവരും കൊല്ലപ്പെട്ടത് വെടിയേറ്റായിരുന്നു. യുപിയിലെ ബിജിനോറില്‍ തങ്ങള്‍ വെടിവെപ്പ് നടത്തിയതായി ബിജിനോര്‍ പോലീസാണ് മാധ്യങ്ങളോട് പ്രതികരച്ചത്.

പ്രതിഷേധക്കാര്‍ക്ക് നേരെ സംസ്ഥനത്തെവിടെയും വെടിവെപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു പോലീസിന്റെ ഇതുവരെയുള്ള അവകാശവാദം. ഉത്തര്‍പ്രദേശ് പോലീസ് മേധാവിയുടെ പ്രസ്താവനക്ക് നേര്‍വിപരീതമായിട്ടാണിപ്പോള്‍ ബിജിനോര്‍ പോലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഒരു വെടിപോലും വെച്ചിട്ടില്ലെന്നായിരുന്നു യുപി ഡിജിപി ഒപി സിങ് പറഞ്ഞിരുന്നത്.

Protest

രണ്ട് പേരാണ് മരിച്ചത്. ഇതില്‍ ഒരാള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണെന്നാണ് ബിജിനോര്‍ പോലീസ് സൂപ്രണ്ട് സമ്മതിച്ചിരിക്കുകയായിരുന്നു. 20 വയസുകാരനായ സുലൈമാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സ്വയം പ്രതിരോധത്തിന് വേണ്ടി ഒരു കോണ്‍സ്റ്റബിള്‍ ഇയാളെ വെടിവെച്ചിടുകയായിരുന്നുവെന്ന് ബിജിനോര്‍ പോലീസ് പറയുകയായിരുന്നു.

തട്ടിയെടുത്ത തോക്ക് തിരികെവാങ്ങാന്‍ പോയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് തങ്ങളുടെ കോണ്‍സ്റ്റബിളിന്‌ നേരെ വെടിവെക്കുകയായിരുന്നു. അപ്പോള്‍ സ്വയം പ്രതിരോധത്തിന് വേണ്ടി തിരിച്ച് വെടിവെക്കുകയായിരുന്നുവെന്നും ബിജിനോര്‍ പോലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറഞ്ഞു. ആൾക്കൂട്ടത്തിന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

English summary
Uttar Pradesh Police has accepted that they have opened fire during the protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X