ഉത്തര്‍പ്രദേശിലെ ജനസംഖ്യ നിയന്ത്രണ ബില്ല്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎച്ച്പി
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കാന്‍ യോഗി ആദിത്യ സര്‍ക്കാര്‍ പദ്ധതിയിടുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്റെ കരട് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം നിയന്ത്രണം വരും. എന്നാല്‍ ഇപ്പോഴിതാ ഈ നിയമത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത്.

ജനസംഖ്യാ നിയന്ത്രണ ബില്ലിലെ കരടില്‍ നിന്ന് ഒരു കുട്ടി എന്ന നയം നീക്കം ചെയ്യണമെന്നാണ് വിഎച്ച്പി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വിവിധ സമുദായങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിനും ജനസംഖ്യയുടെ സങ്കോചത്തിനും കാരണമാകുമെന്നും വിഎച്ച്പി വ്യക്തമാക്കുന്നു. ഒരു കുട്ടി എന്ന നയം പിന്‍വലിക്കാനാണ് സര്‍ക്കാരിനോട് വിഎച്ച്പി ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമം ഒരു സമുദായത്തിലെ അംഗ സംഖ്യ ചുരുങ്ങാനും മറ്റ് സമുദായത്തിലെ അംഗങ്ങളുടെ എണ്ണം കൂടാനും കാരണമാകുമെന്നും വിഎച്ച്പി പറയുന്നു.
അതേസമയം, ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരപിക്കെയാണ് സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രണ ബില്‍ നടപ്പാക്കുന്നത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ അനൂകൂല്യം ലഭിക്കുന്നത് കുറയും. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനും സാധിക്കില്ല.












Click it and Unblock the Notifications