കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച്; തൂക്കുസഭയ്ക്ക് സാധ്യത എന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാതെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് സാധ്യത പറയുമ്പോള്‍ മറ്റു ചില ഫലങ്ങള്‍ കോണ്‍ഗ്രസിനും സാധ്യത പറയുന്നു. എന്നാല്‍ വലിയ ഭൂരിപക്ഷം ഇരുപാര്‍ട്ടികള്‍ക്കും പറയുന്നുമില്ല. 70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത്. 57 സീറ്റുകള്‍ നേടിയാണ് 2017ല്‍ ബിജെപി അധികാരത്തിലെത്തിയത്. ഇത്തവണ ഭരണവിരുദ്ധ വികാരം ഉത്തരാഖണ്ഡിലുണ്ട് എന്നാണ് നിരീക്ഷണം. മാത്രമല്ല, ബിജെപി മുഖ്യമന്ത്രിമാരെ തുടര്‍ച്ചയായി മാറ്റിയതും ചര്‍ച്ചയായിരുന്നു.

ഇതിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം മാര്‍ച്ച് 10നാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാനും ശരിയാകാനും സാധ്യതയുണ്ട്. പൂര്‍ണമായി വിശ്വസിക്കാന്‍ സാധിക്കില്ലെങ്കിലും ഏകദേശ ചിത്രമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. 36 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്കാണ് ഉത്തരാഖണ്ഡില്‍ ഭരിക്കാന്‍ സാധിക്കുക. ബിജെപിക്ക് 2017ലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കില്ല എന്ന് എല്ലാ ഫലങ്ങളും വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുന്നേറുമെന്നും പറയുന്നു. എന്നാല്‍ ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യം അവ്യക്തമാണ്.

p

എബിപി-സിവോട്ടര്‍ സര്‍വ്വെ പ്രകാരം കോണ്‍ഗ്രസ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. 32-38 സീറ്റുകള്‍ കോണ്‍ഗ്രസിന് കിട്ടും. ബിജെപിക്ക് 26-32 സീറ്റുകളും ലഭിക്കും. എന്നാല്‍ ഇന്ത്യ ന്യൂസിന്റെ എക്‌സിറ്റ് പോള്‍ ഫലം നോക്കിയാല്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 32-41 സീറ്റുകളാണ് ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസിന് 27-35 സീറ്റുകള്‍ കിട്ടും. ഇന്ത്യ ടിവി-ഗ്രൗണ്ട് സീറോ റിസര്‍ച്ചിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസിനാണ് സാധ്യത. 37-41 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഈ സര്‍വ്വെ പറയുന്നു. എന്നാല്‍ ഇന്ത്യ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പറയുന്നത് ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടുമെന്നാണ്. 35-43 സീറ്റുകളാണ് ഇവര്‍ ബിജെപിക്ക് പ്രവചിക്കുന്നത്.

ലോകം അടിമുടി മാറുന്നു; സ്വര്‍ണം 40000ത്തിലേക്ക്, രൂപ തകര്‍ന്നടിഞ്ഞു!! എണ്ണവില റെക്കോഡില്‍...ലോകം അടിമുടി മാറുന്നു; സ്വര്‍ണം 40000ത്തിലേക്ക്, രൂപ തകര്‍ന്നടിഞ്ഞു!! എണ്ണവില റെക്കോഡില്‍...

ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോള്‍ പറയുന്നത് ബിജെപി ഭരിക്കുമെന്നാണ്. 36-46 സീറ്റുകള്‍ ബിജെപിക്ക് കിട്ടുമത്രെ. ന്യൂസ് 18 പഞ്ചാബ്-പി മാര്‍ക്യു സര്‍വ്വെ പ്രകാരം ബിജെപിക്കാണ് കൂടുതല്‍ സീറ്റ്. ന്യൂസ് 24 പറയുന്നത് ബിജെപിക്ക് 43 സീറ്റ് കിട്ടുമെന്നാണ്. ന്യൂസ് എക്‌സ്-പോള്‍സ്‌ട്രേറ്റ് സര്‍വ്വേയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം പറയുന്നില്ല. ടൈംസ് നൗ-വീറ്റോ എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപിക്ക് രണ്ട് സീറ്റിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ്. സീ ന്യൂസ് എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസിന് 35-40 സീറ്റ് കിട്ടും.

English summary
Uttarakhand Assembly Election; Exit Polls Predicts Neck-And-Neck Fight Between Congress and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X