തിരാത് സിംഗ് റാവത്ത് രാജിവെച്ചു, 4 മാസത്തിനുള്ളില്‍ പടിയിറക്കം, മുഖ്യമന്ത്രി പദം നോട്ടമിട്ട് 2 പേര്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വന്‍ ഭരണപ്രതിസന്ധി. മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് രാജിവെച്ചിരിക്കുകയാണ്. അദ്ദേഹത്തെ ദില്ലിയിലേക്ക് വിളിപ്പിച്ച് വരുത്തിയത് രാജിയുടെ കാര്യവും ഉപതിരഞ്ഞെടുപ്പ് സാധ്യതകളും പരിശോധിക്കാനായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ വന്‍ വിഭാഗീയത തിരാത്തിനെ പുകച്ച് പുറത്തുചാടിക്കുകയായിരുന്നു. രണ്ട് പേരാണ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള കളിക്ക് പിന്നില്‍. കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ് ബിജെപിയുടെ വിഭാഗീയത.

തിരാത് കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലിയിലുണ്ട്. അദ്ദേഹത്തിന്റെ രാജി ഉണ്ടാവുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉത്തരാഖണ്ഡില്‍ ശേഷിക്കുന്നത്. അതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് തിരാത്ത് രാജിവെച്ചത്. രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കൈമാറി. വെറും നാല് മാസം മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്.

ബിജെപി ഇന്ന് ഉച്ചയോടെ രാജിവെക്കാന്‍ തിരാത് സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ ബേബി റാണി മൗര്യയെ കാണാന്‍ തിരാത് അനുവാദവും ചോദിച്ചിരുന്നു. ഗവര്‍ണറെ കാണും മുമ്പാണ് തിരാത്തിന്റെ രാജി. നാളെ ബിജെപി എംഎല്‍എ പുതിയ നേതാവിനെ കണ്ടെത്താന്‍ യോഗം ചേരുന്നുണ്ട്. ുഖ്യമന്ത്രി പ്രഖ്യാപനം നാളെ വരാനും സാധ്യതയുണ്ട്. മാര്‍ച്ചിലാണ് തിരാത് സിംഗ് മുഖ്യമന്ത്രിയായി നിയമിതനായത്. ത്രിവേന്ദ്ര സിംഗ് റാവത്തിനെ മാറ്റിയ ശേഷമായിരുന്നു തിരാത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായത്.

തിരാതിനെ മാറ്റാതെ മറ്റ് മാര്‍ഗങ്ങള്‍ പാര്‍ട്ടിയില്‍ ഇല്ലായിരുന്നു. ഒന്നാമത് ആറ് മാസത്തെ കാലാവധി സെപ്റ്റംബറില്‍ തീരുമായിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുക അസാധ്യമായിരുന്നു. ഈ സാഹചര്യത്തില്‍ രാജിവെക്കുക മാത്രമായിരുന്നു ഏക വഴി. നിരവധി സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ബാക്കിയുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ തിരഞ്ഞെടുപ്പ് നടത്തൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

ബിജെപിയിലെ വിഭാഗീയതയാണ് ശരിക്കും താരത്തിനെ പുറത്തേക്ക് നയിച്ചിരിക്കുന്നത്. ത്രിവേന്ദ്ര റാവത്തിനെ പുറത്താക്കാന്‍ കളിച്ചവര് തന്നെയാണ് ഇതിന് പിന്നിലുള്ളത്. സത്പാല്‍ മഹാരാജ്, ധന്‍സിംഗ് റാവത്ത്, എന്നിവരാണ് മുഖ്യമന്ത്രിമാരാവാനായി കാത്തിരിക്കുന്നത്. ഇവര്‍ ദേശീയ തലത്തില്‍ ക്യാമ്പ്് ചെയ്യുകയാണ്. അമിത് ഷായെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇവരാണ് ത്രിവേന്ദ്ര റാവത്തിനെ പുറത്താക്കിയത്. എന്നാല്‍ അന്ന് ദേശീയ നേതൃത്വം തിരാത്തിനെയാണ് വിശ്വസിച്ചത്.

തിരാത്തിന്റെ വരവ് പ്രശ്‌നങ്ങളെ വഷളാക്കി. നിരവധി വിവാദ പരാമര്‍ശങ്ങളും തിരാത്തിന് വെല്ലുവിളി. സ്ത്രീകള്‍ റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നതിനെതിരെയും, അദ്ദേഹം രംഗത്ത് വന്നിരുന്നു. ബ്രിട്ടനല്ല അമേരിക്കയാണ് ഇന്ത്യയെ 200 വര്‍ഷത്തോളം ഭരിച്ചതെന്നായിരുന്നു മറ്റൊരു പരാമര്‍ശം. ഒപ്പം കുംഭമേളയും കൊവിഡ് വ്യാപനവുമെല്ലാം തിരാതിനെ പ്രതിക്കൂട്ടിലാക്കി. ജനപ്രീതിയില്‍ വളരെ പിന്നിലായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ അതിശക്തമായ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുമുണ്ട്.
Recommended Video

കോണ്‍ഗ്രസിന് ബിജെപിയിലെ തമ്മിലടി കുറച്ച് കൂടി കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് വിഭാഗീയതകളൊക്കെ പരിഹരിച്ച് ഒരു നേതാവിന് പിന്നില്‍ ഉറച്ച് കഴിഞ്ഞു. ഭരണപ്രതിസന്ധി അടക്കം നേതാക്കളെ ചൂണ്ടിക്കാണിക്കാനില്ലാത്ത അവസ്ഥയിലാണ് ബിജെപി. ഹരീഷ് റാവത്ത് ജനപ്രീതിയില്‍ വളരെ മുന്നിലുമാണ്. ഉത്തരാഖണ്ഡിലെ കാര്യങ്ങള്‍ പ്രതിസന്ധിയാണെന്നും ഭരണം കൈവിടുമെന്നുമാണ് ബിജെപിക്കും ലഭിച്ചിരിക്കുന്ന രഹസ്യ റിപ്പോര്‍ട്ട്.












Click it and Unblock the Notifications