പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം, കോണ്‍ഗ്രസ് നേതാവ് സാകേത് ബഹുഗുണയെ പാര്‍ട്ടി പുറത്താക്കി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയാണെടുക്കുന്നത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകനുമായ സാകേത് ബഹുഗുണയെ പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് സാകേതിനെതിരെ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.
സംസ്ഥാന മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യം ശക്തമാകുകയാണ്. സാകേതിനെ കൂടാതെ സംസ്ഥാന നേതാവ് അനില്‍ ഗുപ്തയെയും പാര്‍ട്ടി ആറ് വര്‍ഷത്തേക്ക് പുറത്താക്കി. ഹരീഷ് റാവത്ത് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സംസ്ഥാനത്തെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ് ഈ സര്‍ക്കാരെന്നും ഇവര്‍ ആരോപിക്കുന്നു. മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയും ഹരീഷ് റാവത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരാണ് വിമര്‍ശനവുമായി രംഗത്തുള്ളത്.
അതേസമയം, മാര്‍ച്ച് 28നകം ഹരീഷ് റാവത്തിനോട് സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കെകെ പോള്‍ ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്തുണ്ട്.












Click it and Unblock the Notifications