Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡില്‍ കനത്ത മഴക്കൊപ്പം ഭൂകമ്പവും; ജനങ്ങള്‍ ആശങ്കയില്‍, മണ്ണിടിച്ചിലും തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ( എന്‍ സി എസ് ) അറിയിച്ചു. ഞായറാഴ്ച രാത്രി 9:09 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അക്ഷാംശം 30.60 വടക്ക്, രേഖാംശം 79.45 കിഴക്ക്, 5 കിലോമീറ്റര്‍ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും ഇടയിലായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. ജോഷിമഠ് പട്ടണത്തില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് എന്‍ സി എസ് വ്യക്തമാക്കി. ഞായറാഴ്ച അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഭൂചലനമുണ്ടായതായി എന്‍സിഎസ് ഡാറ്റ സൂചിപ്പിക്കുന്നു.

Earthquake

അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 ഉം പാക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 ഉം തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ഉണ്ടായത് എന്ന് എന്‍ സി എസ് ഡാറ്റ സൂചിപ്പിക്കുന്നു. ലഡാക്കിലെ ലേ പട്ടണത്തില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഇത്. ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അക്ഷാംശം 36.10 വടക്ക്, രേഖാംശം 74.81 കിഴക്ക്, 150 കിലോമീറ്റര്‍ ആഴത്തിലായിരുന്നു.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡ് വലയുന്ന സമയത്താണ് ഭൂചലനം എന്നത് ആശങ്കയുണ്ടാക്കുന്നു. ഉത്തരാഖണ്ഡിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജൂലൈ 10 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുകയാണ്. മുന്നറിയിപ്പ് കണക്കിലെടുത്ത് ഞായറാഴ്ച ചാര്‍ധാം യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ചമോലി ജില്ലയിലെ കര്‍ണപ്രയാഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മലഞ്ചെരുവില്‍ നിന്ന് വീണ പാറക്കല്ലുകളില്‍ ഇടിച്ച് ഹൈദരാബാദില്‍ നിന്നുള്ള രണ്ട് തീര്‍ഥാടകര്‍ മരിച്ചു. ജോഷിമഠിന് സമീപം വിഷ്ണു പ്രയാഗിലെ അളകനന്ദയും മറ്റ് നദികളും കരകവിഞ്ഞൊഴുകി. അതേസമയം, ഋഷികേശിലെ ഗംഗാ നദിയിലെ ജലനിരപ്പ് ഞായറാഴ്ച വര്‍ധിച്ചതിനാല്‍ സംസ്ഥാന ദുരന്തനിവാരണ സേന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

'ജലനിരപ്പ് ഉയരുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. ഭരണകൂടവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഞങ്ങള്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. പൊലീസും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നദീതീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നു', ഡെറാഡൂണിലെ പോലീസ് സൂപ്രണ്ട് (റൂറല്‍) എഎന്‍ഐയോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+