Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ സ്വപ്നം ഫലം കാണുമോ? ഉത്തരാഖണ്ഡില്‍ അധികാരം പിടിച്ചേക്കാമെന്ന് എബിപി സർവ്വേ

ഡെറാഡൂണ്‍: ഇത്തവണ കോണ്‍ഗ്രസിന് അധികാരം ലഭിക്കുമെന്ന് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഉത്തരഖണ്ഡ്. വിജയ പ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കവും ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായില്ലെങ്കില്‍ താന്‍ വീട്ടിലിരിക്കുമെന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് നടത്തിയത്. എന്നാല്‍ ഇതിനെ തിരുത്തി പാർട്ടി ഒറ്റക്കെട്ടായ തീരുമാനം എടുക്കുമെന്ന പ്രഖ്യാപനവുമായി പി സി സി അധ്യക്ഷനും എത്തി. ഏതായാലും കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്ന ഫലം തന്നെയാണ് പുറത്ത് വരുന്ന ചില എക്സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത്. ടുഡെയ് ചാണക്യ ഉള്‍പ്പടേയുള്ള ഏജന്‍സികള്‍ ഉത്തരാഖണ്ഡില്‍ ബി ജെ പിക്ക് വലിയ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് അധികാരം ലഭിക്കാനുള്ള സാധ്യതയാണ് എബിപി-സി വോട്ടർ സർവ്വേ കാണുന്നത്.

ആകെ 70 സീറ്റുകളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിന് 32 മുതല്‍ 38 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എബിപി-സി വോട്ടർ പ്രവചനം. അതേസമയം അധികാരത്തിലിരിക്കുന്ന ബി ജെ പിക്കാവട്ടെ 26 മുതല്‍ 32 വരെ സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ളവർക്ക് മൂന്ന് മുതല്‍ 7 വരെ സീറ്റ് പ്രവചിക്കുമ്പോള്‍ ആം ആദ്മി പാർട്ടി രണ്ട് വരെ സീറ്റുകള്‍ നേടിയേക്കാമെന്ന് പ്രവചനം ശ്രദ്ധേയമാണ്.

congress

2002 ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. 70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    അതേസമയം, ഉത്തർപ്രദേശിൽ ഇത്തവണയും ബി ജെ പി സർക്കാർ തന്നെ അധികാരത്തിലെത്തുമെന്ന പ്രവചനങ്ങളാണ് എക്സിറ്റ് പോളുകള്‍ നടത്തുന്നത്. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പി-ആർ എല്‍ ഡി സഖ്യം മികച്ച മത്സരം കാഴ്ചവെക്കുമെങ്കിലും ബി ജെ പിക്ക് അധികാരം ലഭിക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന് നാല് സർവ്വേകളും അവകാശപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+