Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം തുടരുമെന്ന് ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം തുടരുമെന്ന് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. 70 സീറ്റുള്ള നിയമസഭയില്‍ ബിജെപിക്ക് 36-46 സീറ്റ് കിട്ടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസിന് 20-30 സീറ്റുകള്‍ കിട്ടും. ബിഎസ്പിക്ക് 2-4 സീറ്റുകള്‍ കിട്ടിയേക്കും. 44 ശതമാനം വോട്ടുകള്‍ ബിജെപി സ്വന്തമാക്കും. കോണ്‍ഗ്രസിന് 40 ശതമാനം വോട്ട് ലഭിക്കും. ബിഎസ്പിക്ക് ആറ് ശതമാനം വോട്ടും എഎപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് 10 ശതമാനം വോട്ടും കിട്ടും.

അതേസമയം, റിപബ്ലിക്-പി മാര്‍ക്യു, ജന്‍കി ബാത്ത്-ഇന്ത്യ ന്യൂസ് എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപി വീണ്ടും അധികാരം പിടിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ വലിയ വിജയം പ്രവചിക്കുന്നില്ല. ഏതാനും സീറ്റുകളുടെ വ്യത്യാസം മാത്രമാണുണ്ടാകുക. തൊട്ടുപിന്നില്‍ കോണ്‍ഗ്രസുണ്ട്. അതുകൊണ്ടുതന്നെ ബിജെപിക്ക് ഭരണം ഉറപ്പിക്കാമെന്ന് പറയാനാകില്ല. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തുന്ന കക്ഷി കിങ്‌മേക്കാറാകാനുള്ള സാധ്യതയും തള്ളാനാകില്ല.

p

റിപബ്ലിക് എക്‌സിറ്റ് പോള്‍ പ്രകാരം, ബിജെപിക്ക് 35-39 സീറ്റുകള്‍ കിട്ടിയേക്കാം. കോണ്‍ഗ്രസിന് 28-34 സീറ്റുകള്‍ കിട്ടാനാണ് സാധ്യത. എഎപിക്ക് മൂന്ന് സീറ്റുകള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ക്കും മൂന്ന് സീറ്റുകള്‍ ലഭിച്ചേക്കാം. ജന്‍കി ബാത്ത് എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപിക്ക് 32-41 സീറ്റുകള്‍ കിട്ടിയേക്കാം. കോണ്‍ഗ്രസിന് 35-37 സീറ്റുകള്‍ക്കാണ് സാധ്യത. എഎപി, ബിഎസ്പി എന്നീ കക്ഷികള്‍ക്ക് ഒരു സീറ്റ് വീതം ലഭിക്കാനും സാധ്യതയുണ്ട്. എഎപി അക്കൗണ്ട് തുറക്കുമെന്നതാണ് സംസ്ഥാനത്ത് സംഭവിക്കാന്‍ പോകുന്ന മറ്റൊരു പ്രധാന രാഷ്ട്രീയ മാറ്റം.

ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം പിടിക്കുമെന്ന് തന്നെയാണ് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം. ബിജെപിക്ക് 43 സീറ്റ്, കോണ്‍ഗ്രസിന് 24, മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റ് എന്നിങ്ങെയാണ് പ്രവചനം. 70 സീറ്റുകളാണ് ഉത്തരാഖണ്ഡ് നിയമസഭയിലുള്ളത്. 35ലധികം സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഭരണം നടത്താം. ബിജെപി കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ചെങ്കിലും മുഖ്യമന്ത്രിമാരെ തുടര്‍ച്ചയായി മാറ്റിയത് തിരിച്ചടിയായിരുന്നു. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ശക്തമായതും തിരിച്ചടിയായി. ഒറ്റ ഘട്ടമായിട്ടാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+