Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിൽ ഇക്കുറി പതിവ് തെറ്റും; ബിജെപിക്ക് ഭരണതുടർച്ച പ്രവിച്ച് ടൈംസ് നൗ സർവ്വേ

ദില്ലി; ഉത്തരാഖണ്ഡിൽ ഇക്കുറി പതിവ് തെറ്റുമെന്ന് ടൈംസ് നൗ സർവ്വേ പ്രവചനം. ബി ജെ പി ഭരണ തുടർച്ച നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. അതേസമയം സീറ്റ് കുത്തനെ ഇടിയും. 37 സീറ്റാണ് ബി ജെ പിക്ക് ഇവിടെ സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസിന് 31 സീറ്റുകളാണ് ഇത്തവണ സാധ്യത കൽപ്പിക്കുന്നത്. രണ്ടാം അങ്കത്തിനിറങ്ങിയ ആം ആദ്മി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പറയുന്നു.

BJP

അതേസമയം എ ബി പി സി വോട്ടർ സർവ്വേ 26 മുതൽ 32 വരെ സീറ്റുകളാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. കോൺഗ്രസിന് 32 മുതൽ 38 സീറ്റുകൾ വരേയും സാധ്യത പറയുന്നു. ഇന്ത്യ ന്യൂസ് സർവ്വേ 32 മുതൽ 41 വരെയാണ് സീറ്റുകൾ പ്രവചിക്കുന്നത്. കോൺഗ്രസിന് 27 മുതൽ 35 വരേയും ഇന്ച്യ ടിവി സി എൻ എക്സ് സർവ്വേ 35 മുതൽ 43 വരെ സീറ്റുകൾ ബി ജെ പിക്കും 24 മുതൽ 32 വരെ സീറ്റുകൾ കോൺഗ്രസിനും പ്രവചിക്കുന്നു.

സംസ്ഥാനം രൂപീകൃതമായത് മുതൽ കോൺഗ്രസും ബി ജെ പിയും മാറി മാറിയാണ് സംസ്ഥാനം ഭരിക്കുന്നത്. 2012 ൽ ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് 32 സീറ്റുകൾ ആയിരുന്നു. ബി ജെ പിക്ക് 31 ഉം . എന്നാൽ മൂന്ന് സ്വതന്ത്ര എംഎൽഎമാരും രണ്ട് ബി എസ് പി എം എൽ എമാരും ഉത്തരാഖണ്ഡ് ക്രാന്തി ദളിൽ നിന്നുള്ള ഒരാളും അടങ്ങുന്ന ആറംഗ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സഹായത്തോടെ കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാകട്ടെ കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതായിരുന്നു ബി ജെ പിയുടെ പ്രകടനം. 57 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി വിജയിച്ചത്. കോൺഗ്രസിന് ലഭിച്ചത് 11 സീറ്റുകളായിരുന്നു.

70 അംഗ സഭയിൽ 36 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാനവശ്യം. തൂക്കുസഭയാണ് ഉണ്ടാകുന്നതെങ്കിൽ അധികാരം പിടിക്കാൻ ശക്തരായ സ്വതന്ത്ര സ്ഥാനാർത്ഥികളെ ചാക്കിടാനുള്ള നിക്കങ്ങൾ കോൺഗ്രസ്-ബി ജെ പി ക്യാമ്പുകളിൽ ശക്തമാക്കിയിട്ടുണ്ട്.കുറഞ്ഞത് 5 സീറ്റിലെ സ്വതന്ത്രരെ നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ടത്രേ. യമുനോത്രി, കോട്വാർ, കേദാർനാഥ്, തെഹ്റി എന്നീ മണ്ഡലങ്ങളില സ്വതന്ത്രരിലാണ് ബി ജെ പി പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+