ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി
നൈനിറ്റാല്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഉത്തരാഖണ്ഡ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹരീഷ് റാവത്ത് ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പടുത്തിയത്.

വാദം കേള്‍ക്കുന്നിടെ ഉത്തരാഖണ്ഡ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. രാഷ്ട്രപതിക്കും തെറ്റുപറ്റാം. രാഷ്ട്രപതിയുടെ റൂളിങ് കോടതിയുടെ പരിശോധനയ്ക്ക് അതീതമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഉത്തരാഖണ്ഡില്‍ പഴയപോലെ മുഖ്യമന്ത്രിയായി ഹരീഷ് റാവത്തിന് തുടരാമെന്നും കോടതി ഉത്തരവിട്ടു. കോടതിവിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് റാവത്ത് സത്യത്തിന്റെ വിജയമാണിതെന്ന് പറഞ്ഞു. വിധിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഹ്ലാദ പ്രകടനം നടത്തി.
അടുത്ത് 29ന് ഹരീഷ് റാവത്ത് സഭയില്‍ വിശ്വാസ വോട്ട് തേടും. അതേസമയം വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ധൃതി പിടിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. കഴിഞ്ഞ മാസം 27ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ച് വിട്ട് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ഭരണഘടന സംവിധാനങ്ങള്‍ തകര്‍നെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നീക്കം.












Click it and Unblock the Notifications