തെരുവു നായ്ക്കള്‍ മൂന്നു മാസം പ്രായമുളള കുഞ്ഞിനെ കടിച്ചു കൊന്നു; തലയറ്റ ശരീരം വയലില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിന്റെ സ്വസ്ഥത കെടുത്തി തെരുവു നായ്ക്കള്‍.
സഹറാന്‍പുര്‍: തെരുവു നായ്ക്കളുടെ ശല്യം ഉത്തര്‍പ്രദേശിനെ ഭീതിയിലാഴ്ത്തുകയാണ്. മൂന്നു മാസം പ്രായമുളള പിഞ്ചു കുഞ്ഞിനെ സഹറാന്‍പുരിലാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. മുറ്റത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ്ക്കള്‍ കടിച്ചു കൊണ്ടു പോയത്. ഇന്നു രാവിലെയാണ് കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടിയത്. കൃഷിയിടത്തില്‍ തലയറ്റ നിലയില്‍ ആയിരുന്നു ശരീരം.
കഴിഞ്ഞ് വര്‍ഷം ഏപ്രില്‍ മാസം, യു. പി യിലെ സിതാപ്പുര്‍ ജില്ലയില്‍ തന്നെ 12 ലധികം കുട്ടികളാണ് തെരുവു നായ്ക്കളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. കുട്ടികളെ സ്്ക്കൂളില്‍ വിടാന്‍ പോലും മാതാപിതാക്കള്‍ ഭയക്കുന്ന അവസ്ഥയാണ് ഉളളത്. നായ്ക്കളെ ഭയന്ന് കുട്ടികളെ വീടിനു പുറത്ത് ഇറക്കാന്‍ പോലും മടിക്കുകയാണ് രക്ഷിതാക്കള്‍.

തെരുവു നായ്ക്കള്‍ വര്‍ദ്ധിച്ചു വരുന്നതിനുളള പരിഹാരം തേടുകയാണ് നാട്ടുകാര്‍. മഥുരയില്‍, പ്രശ്‌ന പരിഹാരത്തിനായി നായ്ക്കളെ പിടികൂടാനായി പ്രത്യേക സംഘം രൂപികരിച്ചു.












Click it and Unblock the Notifications