കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ പേഴ്‌സണല്‍ സെക്രട്ടറി ആം ആദ്മിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ആള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും ആയിരുന്ന വെങ്കിട കല്യാണം എന്ന 91 കാരനാണ് ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്‌സെയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ ഗാന്ധിജിയുടെ മാറ് തുളക്കുമ്പോള്‍ തൊട്ട് പിന്നിലുണ്ടായിരുന്നു വെങ്കിട കല്യാണം. മരണ വിവരം നെഹ്‌റുവിനേയും വല്ലഭായ് പട്ടേലിനേയും ആദ്യം അറിയിച്ചതും വെങ്കിട കല്യാണം ആയിരുന്നു.

Venkita Kalyanam

ഗാന്ധിജിയുടെ അവസാനകാലത്താണ് വെങ്കിട കല്യാണം പേഴ്‌സണല്‍ സെക്രട്ടറിയാകുന്നത്. അന്ന് പ്രായം വെറും 28 വയസ്സ്. ഇപ്പോള്‍ തമിഴ് നാട്ടിലെ ചെന്നൈയില്‍ ആണ് താമസം. അധികം ആരും അറിയാത്ത ഒരു ധീര സ്വാതന്ത്ര്യ സമര സേനാനി.

തികഞ്ഞ ഗാന്ധിയനായിത്തന്നെയാണ് 91-ാം വയസ്സിലും വെങ്കിട കല്യാണം ജീവിക്കുന്നത്. തനിക്ക് സുരക്ഷ ഭടന്‍മാരുടെ സംരക്ഷണം ആവശ്യമില്ലെന്ന കെജ്രിവാളിന്റെ നിലപാട് കല്യാണത്തിന് ഏറെ പിടിച്ചിട്ടുണ്ട്. സുരക്ഷ ജീവനക്കാരുടെ സംരക്ഷണം ആവശ്യമുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നാണ് വെങ്കിട കല്യാണത്തിന്റെ പക്ഷം.

ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായാണ് വെങ്കിട കല്യാണം സ്വാതന്ത്ര സമരത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഗാന്ധിജിക്ക് വരുന്ന ആയിരക്കണക്കിന് കത്തുകള്‍ കൈകാര്യം ചെയ്തിരുന്നത് വെങ്കിട കല്യാണം ആയിരുന്നു. ജനുവരി 26 നാണ് കല്യാണം ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

English summary
Venkita Kalyanam, 91 year old freedom fighter and Mahatma Gandhi's personal Secretary joined Aam Aadmi Party (AAP) on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X