Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ പതിമൂന്നുകാരന് വാക്‌സിനേഷന്‍...ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്, തട്ടിപ്പുകളുടെ നിര

ഭോപ്പാല്‍: ഭിന്നശേഷിക്കാരനായ മകന് വാക്‌സിന്‍ ലഭിച്ചെന്ന മെസേജ് വായിച്ച് അമ്പരന്നിരിക്കുകയാണ് രജത് ദാംഗ്രെ. ഇന്ത്യ പതിനെട്ടിന് വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പോലും ആരംഭിച്ചിട്ടില്ല. അപ്പോഴാണ് ഇങ്ങനൊരു മെസേജ് ലഭിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ നടന്ന തട്ടിപ്പുകള്‍ പിന്നീടാണ് പുറത്തുവരുന്നത്. ഇയാളുടെ മകനാണ് പതിമൂന്നുകാരനായ വേദാന്ത് ദാംഗ്രെ. ഭോപ്പാലിലെ തിലാ ജമല്‍പുരയിലെ ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ താമസക്കാരാണ് ഇവര്‍. വേദാന്തിന്റെ പിതാവ് രജത്തിന്റെ മൊബൈലിലേക്ക് വന്ന മെസേജിലാണ് മകന് വാക്‌സിനേഷന്‍ ലഭിച്ചതായി പറയുന്നത്. എന്നാല്‍ അതില്‍ മകന് 56 വയസ്സുണ്ടെന്നാണ് പറയുന്നത്.

1

ജൂണ്‍ 21നാണ് രജത്തിന് സന്ദേശം ലഭിക്കുന്നത്. ഇതിന് ശേഷം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ഇയാള്‍ പറയുന്നു. ഭിന്നശേഷിക്കാരനായ മകന് പെന്‍ഷന് വേണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അപേക്ഷിച്ചിരുന്നു രജത്ത്. ഈ രേഖ ഉപപയോഗിച്ചാണ് വാക്‌സിനേഷനായി സമര്‍പ്പിച്ചിരിക്കുന്നത്. വാക്‌സിനേഷനില്‍ പരക്കെ വ്യാജന്മാരാണെന്ന ആരോപണം ശക്തമാക്കുന്നതാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

ജൂണ്‍ 12ന് വാക്‌സിനേഷനില്‍ ദേശീയതലത്തില്‍ തന്നെ റെക്കോര്‍ഡ് ഇട്ടിരുന്നു. 17.42 ലക്ഷം പേര്‍ക്കായിരുന്നു വാക്‌സിനേഷന്‍ നല്‍കിയത്. എന്നാല്‍ നിരവധി പേര്‍ വാക്‌സിന്‍ നല്‍കാതെ തന്നെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സത്‌നയില്‍ നിന്നുള്ള ചൈനേന്ദ്ര പാണ്ഡെയ്ക്കുള്ള ഇതുപോലൊരു അനുഭവമാണ് ഉണ്ടായിരിക്കുന്നത്. പാണ്ഡെലയ്ക്ക് പോലും അറിയാത്ത മൂന്ന് പേര്‍ വാക്‌സിനേഷന്‍ ചെയ്‌തെന്ന സന്ദേശമാണ് ഫോണില്‍ ലഭിച്ചിരിക്കുന്നത്. കഥിക്‌റാം, കാലിന്ദ്രി, ചന്ദന്‍ എന്നിവര്‍ വാക്‌സിനെടുത്തു എന്നായിരുന്നു സന്ദേശം. അതും അഞ്ച് മിനുട്ടിനുള്ളിലാണ് മൂന്ന് സന്ദേശവും ലഭിച്ചത്.

52കാരനായ ചൈനേന്ദ്ര പാണ്ഡെയാണെങ്കില്‍ ഇതുവരെ വാക്‌സിനും എടുത്തിട്ടില്ല. ഭോപ്പാലിലെ പിജിബിടി കോളേജിലെ വിദ്യാര്‍ത്ഥിയായ നുസത്ത് സലീമിനും ഇത്തരമൊരു സന്ദേശം ലഭിച്ചു. ജൂണ്‍ 21ന് വാക്‌സിന്‍ ലഭിച്ചെന്നായിരുന്നു സന്ദേശം. പെന്‍ഷന്‍ രേഖകളാണ് നുസത്തിന് വാക്‌സിനേഷനായി നല്‍കിയത്. എന്നാല്‍ ഇവര്‍ പെന്‍ഷനായി അപേക്ഷിക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ല. അങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സരംഗ് പറയുന്നത്. ആദ്യമായിട്ടാണ് പരാതികളെ കുറിച്ച് കേള്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
    Third Covid wave likely to be delayed: ICMR | Oneindia Malayalam

    കോണ്‍ഗ്രസ് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വാക്‌സിനേ,ന്‍ റെക്കോര്‍ഡിന് വേണ്ടി മധ്യപ്രദേശ് സര്‍ക്കാര്‍ കാണിച്ച തട്ടിപ്പാണിതെന്ന് കോണ്‍ഗ്രസ് പറയുന്നു. മരിച്ചയാള്‍ക്ക് വരെ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം ജൂണ്‍ 20ന് 4098 പേര്‍ക്ക് മാത്രമായിരുന്നു വാക്‌സിനേഷന്‍ നല്‍കിയിരുന്നത്. അവിടെ നിന്നാണ് ഇത്രയും വലിയൊരു കുതിപ്പ് ഉണ്ടായിരിക്കുന്നത്. വ്യാപക തട്ടിപ്പാണ് രേഖകളില്‍ നടന്നതെന്ന് ഇതോടെ വ്യക്തമാകുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+