Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് വഴി കിടിലന്‍ ലോട്ടറി; ടിക്കറ്റ് വില്‍പ്പന അല്ല, ഇന്ത്യയില്‍ എത്ര വന്ദേഭാരത് ഉണ്ട്?

ന്യൂഡല്‍ഹി: ടിക്കറ്റ് വില്‍പ്പന വഴി മാത്രമല്ല ഇന്ത്യന്‍ റെയില്‍വെയ്ക്ക് വരുമാനം. അനുബന്ധമായുള്ള ഒട്ടേറെ വരുമാന മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് പരസ്യം. ട്രെയിനുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും പരസ്യത്തിനുള്ള അനുമതി നല്‍കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ചില്ലറയല്ല. വന്ദേഭാരത് എക്‌സ്പ്രസില്‍ എല്‍ഇഡി സ്‌ക്രീന്‍ വഴി പരസ്യം നല്‍കിയതിലൂടെ മാത്രം 1.3 കോടിയാണ് ലഭിച്ചത്. ഒരു വന്ദേഭാരതിലെ മാത്രം കാര്യമാണിത്.

കശ്മീരില്‍ അടുത്തിടെ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ആണ് കത്ര-ശ്രീനഗര്‍ റൂട്ടിലോടുന്നത്. ഈ ട്രെയിനില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് പരസ്യത്തിന് അനുമതി നല്‍കിയതിലൂടെയാണ് 1.3 കോടി രൂപ ലഭിച്ചത്.

vande bharat revenue-

ഓണ്‍ലൈന്‍ വഴി ലേലം ചെയ്താണ് കരാര്‍ ഉറപ്പിച്ചത്. ഓരോ വര്‍ഷവും 24.5 ലക്ഷം രൂപയാണ് ലേലത്തിലൂടെ കണക്കാക്കിയത്. നോര്‍തേണ്‍ റെയില്‍വെയുടെ ജമ്മു ഡിവിഷനിലെ മറ്റു വന്ദേഭാരത് എക്‌സ്പ്രസുകളില്‍ മൊത്തമായി ലഭിക്കുന്ന എല്‍ഇഡി സ്‌ക്രീന്‍ പരസ്യ വരുമാനം 6.5 കോടി രൂപയാണ്.

ഇതേ പദ്ധതി രാജ്യത്തെ എല്ലാ വന്ദേഭാരത് ട്രെയിനികളിലും നടപ്പാക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ മൊത്തം എത്ര വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട് എന്ന് അറിയാമോ? 150 സര്‍വീസുകള്‍. അതായത്, 75 റൂട്ടിലായി അങ്ങോട്ടും ഇങ്ങോട്ടും സര്‍വീസ് നടത്തുന്നത് ചേര്‍ത്താണിത്. അടുത്തിടെ തിരക്ക് പരിഗണിച്ച് ചില റൂട്ടുകളില്‍ കോച്ചുകളുടെ എണ്ണം കൂട്ടുകയും ചെയ്തു.

വന്ദേഭാരത് എക്‌സ്പ്രസും വന്ദേ മെട്രോയും കടന്ന് വന്ദേഭാരത് സ്ലീപ്പര്‍ വരാനിരിക്കുകയാണ്. ഈ വേളയിലാണ് വന്ദേഭാരത് വഴി ടിക്കറ്റ് വരുമാനത്തിന് അപ്പുറം റെയില്‍വെ നേടുന്ന വരുമാന കണക്ക് പുറത്തുവന്നിരിക്കുന്നത്. കശ്മീരില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളുടെ കാര്യം മാത്രമാണ് ഈ വാര്‍ത്തയിലുള്ളത്. സമാനമായ രീതിയില്‍ മറ്റു വന്ദേഭാരതുകളിലും നിന്നും പ്രതീക്ഷിക്കാം.

ചരക്കുകടന്ന് വരുമാനം വന്‍തോതില്‍ കൂടി

ചരക്കുകടത്തിലൂടെ ഇന്ത്യന്‍ റെയില്‍വെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു എന്നാണ് പുതിയ വാര്‍ത്ത. ആഗസ്റ്റ് മാസത്തില്‍ മാത്രം 14100 കോടി രൂപയാണ് റെയില്‍വെ നേടിയത്. ഇക്കാലം വരെ റെയില്‍വെ ചരക്കുകടത്ത് വഴി നേടിയ ഉയര്‍ന്ന പ്രതിമാസ തുകയാണിത്.

ആഗസ്റ്റ് മാസത്തില്‍ 130.9 മില്യണ്‍ ടണ്‍ ചരക്കുകളാണ് റെയില്‍വെ വഴി കൈാറ്റം ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 120.6 മില്യണ്‍ ടണ്‍ ആയിരുന്നു. അതായത്, 8.5 ശതമാനം വര്‍ധനവാണ് കഴിഞ്ഞ മാസം. സ്റ്റീല്‍, കല്‍ക്കരി, വളം, മിനറല്‍ ഓയില്‍ തുടങ്ങിയവയായിരുന്നു കൂടുതല്‍ ചരക്കുകളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+