കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിയ്ക്കുന്നു: രണ്ട് മരണം, 24 കുടിലുകള്‍ തകര്‍ന്നു

കടപുഴകി വീണ് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു

Google Oneindia Malayalam News

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ രണ്ട് പേര്‍ മരിച്ചതായി സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. കാറ്റിന്റെ ശക്തി വര്‍ധിച്ചതോടെ ആളുകളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ചെന്നൈ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എസ് കണ്ഠസാമി ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപെമടുത്ത ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ തീരത്തേയ്ക്ക് വീശിയടിക്കുന്ന വര്‍ധ തീരങ്ങളില്‍ നിന്ന് കരയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

 വൈദ്യുതി ബന്ധം വിച്ഛേദിച്ചു

വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തമിഴ്‌നാട്ടില്‍ വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞുവീശാന്‍ തുടങ്ങിയതോടെ സുരക്ഷ കണക്കിലെടുത്ത് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

 കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍

കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍

തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 8,000 ഓളം പേരെ 95ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ആന്ധ്രയില്‍

ആന്ധ്രയില്‍

ആന്ധ്രപ്രദേശില്‍ വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 9,500 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ബസ് സര്‍വ്വീസ് തടസ്സപ്പെട്ടു

ബസ് സര്‍വ്വീസ് തടസ്സപ്പെട്ടു

ചെന്നൈയില്‍ മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.

 ട്രെയിന്‍ സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു

ട്രെയിന്‍ സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു

മഴയും കാറ്റും ശക്തമാവുകയും റെയില്‍പ്പാളങ്ങള്‍ തകര്‍ന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതോടെ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.

English summary
Vardah Cyclone: People died in Tamil Nadu over severe cyclone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X