കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ തകിടം മറിഞ്ഞ് ബിജെപി സര്‍ക്കാര്‍; കൊറോണ രോഗികളുടെ എണ്ണത്തില്‍ പോലും കൃത്യതയില്ല

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. കൊറോണ പ്രതിസന്ധിയെ നേരിടുമ്പോഴും ഇവിടെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇതുവരേയും ഒരു ആരോഗ്യ മന്ത്രിയെ പോലും നിയമിച്ചിട്ടില്ല. അതിനിടെ സംസ്ഥാനത്ത് ചില ജില്ലകളില്‍ കൊറോണ രോഗികളുടെ എണ്ണം സര്‍ക്കാരിന്റെ ഹെല്‍ത്ത് ബുള്ളറ്റിനില്‍ വ്യത്യസ്തമായത് പ്രതിഷേധത്തിനിടയാക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി.

മധ്യപ്രദേശിലെ 26 ജില്ലകളില്‍ 18 ഇടങ്ങളിലാണ് ഇത്തരത്തില്‍ വ്യത്യസ്ത കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തത്. ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

ഹെല്‍ത്ത് ബുള്ളറ്റിന്‍

ഹെല്‍ത്ത് ബുള്ളറ്റിന്‍

സംസ്ഥാനത്ത് ഞായറാഴ്ച്ച വൈകുന്നേരം വരെയും സംസ്ഥാന സര്‍ക്കാരിന്റെ ഹെല്‍ത്ത് ബുള്ളറ്റിനില്‍ പറയുന്നത് പ്രകാരം 26 ജില്ലകളിലായി 1407 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. 72 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. 52 ജില്ലകളാണ് മധ്യപ്രദേശില്‍ ഉള്ളത്. സര്‍ക്കാര്‍ കണക്ക് പ്രകാരം മാല്‍വയിലെ രത്‌ലമില്‍ ഏപ്രില്‍ 17 ന് 12 കൊറോണ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 18 ന് ഇത് 13 ആയി ഉയര്‍ന്നെങ്കിലും ഏപ്രില്‍ 9 ന് ഈ പ്രദേശത്ത് ആകെ രോഗബാധിതരുടെ എണ്ണം ഒമ്പതായി കുറയുകയായിരുന്നു.

 ജില്ലകളില്‍

ജില്ലകളില്‍

സമാനമായി നിമഡിലെ കര്‍ഗോണില്‍ ഏപ്രില്‍ 17 ന് 29 രോഗികളായിരുന്നു. പിന്നീട് ഇത് അടുത്ത ദിവസം 47 ആയി ഉയരുകയും അത് കഴിഞ്ഞുള്ള ദിവസം 43 ആയിട്ടുമാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേപോലെ ഉജ്ജെയിനില്‍ ഏപ്രില്‍ 16 ന് ആകെ 30 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ അടുത്ത ദിവസം ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച് ഇത് മുപ്പത്തൊന്നാവുകയും എന്നാല്‍ ഏപ്രില്‍ 18 ന് ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആവുകയും വീണ്ടും ഇത് 31 ആയി മാറുകയുമായിരുന്നു.

 ഗ്വാളിയാര്‍-ചെമ്പാല്‍

ഗ്വാളിയാര്‍-ചെമ്പാല്‍

ഇത് അവസ്ഥയായിരുന്നു ദാര്‍ മേഖലയിലും കണ്ടത്. ഇവിടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം ഏപ്രില്‍ 16,17,18 തിയ്യതികളില്‍ രോഗികളുടെ എണ്ണം 6,19,14 എന്നിങ്ങനെയായിരുന്നുവെങ്കില്‍ 19 ാം തിയ്യതി ആകം രോഗികളുടെ എണ്ണം 21 ഉം ആയിരുന്നു. ഗ്വാളിയാര്‍-ചെമ്പാല്‍ പ്രദേശങ്ങളില്‍ ഏപ്രില്‍ 17 ാം തിയ്യതി ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയിരുന്നെങ്കില്‍ അടുത്ത ദിവസം ഇത് 13 ആയിട്ടായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഗ്വാളിയാറില്‍ ഏപ്രില്‍ 17 ന് ആറ് രോഗികള്‍ എന്നായിരുന്നു ഹെല്‍ത്ത് ബുള്ളറ്റിന്‍ പ്രകാരമെങ്കില്‍ അടുത്ത ദിവസം രോഗികളുടെ എണ്ണം രണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇത് ആറ് ആയി ഉയര്‍ന്നു.

അമൂല്യ നിധി

അമൂല്യ നിധി

സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ആരോഗ്യ വിദഗ്ധ അമൂല്യ നിധി രംഗത്തെത്തിയിരുന്നു. ' ചില ജില്ലകളിലെ വിവരങ്ങളില്‍ ചില പിശകുകള്‍ സംഭവിച്ചേക്കാം, അത് നമുക്ക് മനസിലാക്കാന്‍ കഴിയുന്നതെയുള്ളു. പക്ഷെ 70 ശതമാനം വിവരങ്ങളുെ തെറ്റായി കൊടുക്കുന്നുവെന്ന സാഹചര്യം അംഗീകരിക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ലോകാരോഗ്യ സംഘടനയും രാജ്യത്തെ സാഹചര്യം വിലയിരുത്തന്‍ ഇതേ ഡാറ്റയാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇത്തരം പിശകുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. അതൊരു ഗുരുതര പ്രശ്‌നമാണ്.

ആശയകുഴപ്പം

ആശയകുഴപ്പം

പല തവണയായി ജില്ലാതലത്തില്‍ പുറത്തിറക്കിയ ഡാറ്റയും സംസ്ഥാന ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയും തമ്മില്‍ വ്യത്യാസം വരുന്നത് രോഗികളുടെ എണ്ണം കണക്കുന്നത് ആശയകുഴപ്പത്തിലാക്കാറുണ്ടെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഇത്രയും ഗുരുതരമായ പ്രശ്‌നം നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
Who is responsible for virus situation in MP, Congress asks CM Chouhan | Oneindia Malayalam
കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു്വെന്നതിന്റെ തെളിവാണ് ഈ തെറ്റായ ഡാറ്റകള്‍ സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ മീഡിയ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ പറഞ്ഞു.

English summary
Variation In Corona Patients In Madhya pradesh; Congress Slams BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X