കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ യുപിഎയുടെ സംഭാവന: ഗാന്ധി

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്തെ അക്രമങ്ങള്‍ക്കും സാമൂഹിക പ്രശ്‌നങ്ങള്‍ക്കും കാരണമായ തൊഴിലില്ലായ്മയാണ് യു പി എ സര്‍ക്കാരിന്റെ പ്രധാന സംഭാവനയെന്ന് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനായ വരുണ്‍ ഗാന്ധി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യം എല്ലാ മേഖലകളിലും പുറകോട്ട് പോയി എന്നും ഇതിന് കാരണം എന്നും വരുണ്‍ ഗാന്ധി കൊല്‍ക്കത്തയില്‍ പറഞ്ഞു.

അഭ്യസ്തവിദ്യരായ അഞ്ച് കോടി ചെറുപ്പക്കാരെങ്കിലും രാജ്യത്ത് തൊഴിലില്ലാതെ വലയുന്നുണ്ട്. അക്രമങ്ങളും സാമൂഹിക പ്രശ്‌നങ്ങളും ഉണ്ടാകാന്‍ പ്രധാന കാരണം ഈ തൊഴിലില്ലായ്മയാണ്. രാഷ്ട്രീയപരമായി ഒരു കഴിവും അവകാശപ്പെടാനില്ലാത്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗ് എന്നും വരുണ്‍ കുറ്റപ്പെടുത്തി.

varun-gandhi

വെറുതെ കിട്ടുന്ന ഒന്നിനോടും ആളുകള്‍ക്ക് അത്ര വലിയ പ്രധാന്യം തോന്നില്ല. അതുപോലെ കിട്ടിയിരിക്കുകയാണ് മന്‍മോഹന്‍ സിംഗിന് ഇന്ത്യയുടെ പ്രധാനമന്ത്രി പദം. ഇത്രയും വലിയ ഒരു പദവിയിലിരിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളുടെ അഭിവൃദ്ധിയെക്കുറിച്ച് ചിന്തയുണ്ടാകേണ്ടതാണ്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്കതില്ല.

ബംഗാളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും ബി ജെ പി നേതാവായ വരുണ്‍ വെറുതെ വിട്ടില്ല. നാട്ടിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. ഇങ്ങനെയാണെങ്കില്‍ കഴിഞ്ഞ സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?

English summary
Varun Gandhi attacks UPA Government and prime minister Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X