ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളംതെറ്റി, മൂന്ന് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

  • Written By:
Subscribe to Oneindia Malayalam

അലഹബാദ്: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഗോവയിലെ
വാസ്‌കോ ഡി ഗാമയില്‍ നിന്നും പാറ്റ്‌നയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ്‌
മണിക്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു വച്ച് പാളം തെറ്റിയത്.

Train Accident
Photo Credit:

വാസ്‌കോ ഡാ ഗാമ-പാറ്റ്‌ന എക്‌സ്പ്രസിന്റെ 13 കോച്ചുകളാണ് പാളംതെറ്റിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15 ഓടെയായിരുന്നു അപകടം. മരിച്ച മൂന്നു പേരില്‍ രണ്ടു പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടു പേരും ബെട്ടിയ സ്വദേശികളാണ്. രാംസ്വരൂപ്, ഇയാളുടെ മകന്‍ ദീപക് പട്ടേല്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള കാര്‍വി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary
Vasco De Gama Patna express train accident near UP’s Banda

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്