കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി നല്‍കുന്നത്; മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ചാമക്കാലയോട് കോടതി

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഹര്‍ജി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്നാണ് ജ്യോതികുമാര്‍ ചാമക്കാല വിമര്‍ശനം ഏറ്റുവാങ്ങിയത്.

കേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി നല്‍കുന്നത് എന്നാണ് കോടതി ജ്യോതികുമാര്‍ ചാമക്കാലയോട് ചോദിച്ചത്. കണ്ണൂര്‍ വി സി നിയമനത്തിനായി മുഖ്യമന്ത്രി ഇടപെട്ടു എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ജ്യോതികുമാര്‍ ചാമക്കാല ഹര്‍ജി നല്‍കിയത്.

1

മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ജ്യോതികുമാര്‍ ചാമക്കാല കത്ത് നല്‍കിയിരുന്നു. അതേസമയം വി സി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമവിരുദ്ധമായി ഇടപെടല്‍ നടത്തിയിട്ടില്ല എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?

2

ഹര്‍ജി തുടര്‍വാദം കേള്‍ക്കുന്നതിനായി ഒക്ടോബര്‍ 22 ലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി ആണ് ഹാജരായത്. നേരത്തെ കണ്ണൂര്‍ വി സി നിയമനത്തില്‍ അപാകതയില്ല എന്ന് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി വ്യക്തമാക്കിയിരുന്നു.

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

3

ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കാര്യം ഡി ജി പി കോടതിയെ അറിയിക്കും. കണ്ണൂര്‍ വൈസ് ചാന്‍സിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചു എന്നാണ് ജ്യോതികുമാര്‍ ചാമക്കാല ഹര്‍ജിയില്‍ ആരോപിക്കുന്നത്.

'പുറ്റിങ്ങല്‍ സ്‌ഫോടനം ഇങ്ങനെയാണ് ഉണ്ടായത്'; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി'പുറ്റിങ്ങല്‍ സ്‌ഫോടനം ഇങ്ങനെയാണ് ഉണ്ടായത്'; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

4

നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. കണ്ണൂര്‍ വി സി പുനര്‍നിയമനത്തിനായി തന്നെ മുഖ്യമന്ത്രി നേരിട്ട് സമീപിച്ചു എന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ തനിക്ക് നേരെ ആക്രമണ ശ്രമമുണ്ടയി എന്നും അദ്ദേഹം പറഞ്ഞിരുന്നു.

5

അതേസമയം ഈ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും ബി ജെ പി ഇന്റലക്ച്വല്‍ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

English summary
VC appointment: court criticized Jyotikumar Chamakala who filed a petition against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X