ആരിഫ് മുഹമ്മദ് ഖാൻ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമോ? എൻഡിഎയിൽ സജീവ ചർച്ച..നഖ്വിയും പരിഗണനയിൽ
ദില്ലി; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി ആരെത്തുമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ബി ജെ പിയിൽ സജീവം.ഇത്തവണ മുസ്ലീം സമുദായത്തിൽ നിന്നുള്ള നേതാക്കൾ ഉപരാഷ്ട്രപതി സ്ഥാനത്ത് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രിസഭയിലെ മുസ്ലീം മുഖമായ മുക്താർ അബ്ബാസ് നഖ്വി എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.
എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. വെങ്കയ്യ നായിഡുവിനെ തന്നെ പരിഗണിക്കണമെന്ന ആവശ്യം ബി ജെ പിയിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന് വീണ്ടും ഒരു ടേം കൂടി നൽകുന്നതിനോട് നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. സുപ്രധാന ഭരണഘടന പദവിയിലേക്ക് ഒരു മുസ്ലീം സമുദായാംഗത്തെ കൊണ്ടുവന്ന് ഇപ്പോഴത്തെ രാഷ്ട്രീയ തിരിച്ചടികളിൽ നിന്ന് മുഖം രക്ഷിക്കുകയെന്ന തന്ത്രം പയറ്റാനാണ് ബി ജെ പി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്.

ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഗൾഫ് നാടുകൾ ഉൾപ്പെടെ ഇന്ത്യയ്ക്കെതിരെ രംഗത്തെത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.തീവ്രശ്രമങ്ങൾക്കൊടുവിലായിരുന്നു ഈ അതൃപ്തികൾ ഒരു പരിധി വരെ പരിഹരിക്കാൻ ബി ജെ പിക്ക് കഴിഞ്ഞത്. മുസ്ലീം നേതാവിനെ ഉപരാഷ്ട്രപതിയാക്കി ഈ പരിക്കുകൾ പരിഹരിക്കുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നഖ്വിയുടേയും ആരിഫ് ഖാന്റേയും പേരുകൾ ബി ജെ പി പരിഗണിക്കുന്നത്.

ബിജെപിയുടെ ഹിന്ദുത്വ നിലപാടുകൾക്ക് ഉൾക്കൊള്ളാനാകുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. 2019 മുതൽ കേരള ഗവർണർ ആയി പ്രവർത്തിച്ചു വരുന്ന ആരിഫ് ഖാൻ ബി ജെ പി-ആർ എസ് എസ് നേതൃത്വങ്ങൾ അഭിമതൻ കൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. നേരത്തേ രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ ആരിഫ് ഖാൻ ഇക്കാര്യം തള്ളി കളിഞ്ഞിരുന്നു. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളോട് ആരിഫ് ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ആരിഫ് ഖാൻ അല്ലെങ്കിൽ നഖ്വിയ്ക്ക് നറുക്ക് വീഴുമോയെന്ന ചർച്ചയും ഉയരുന്നുണ്ട്. മുക്താര്‍ അബ്ബാസ് നഖ്‌വി നിലവില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രിയാണ്. നേരത്തേ അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചപ്പോൾ വീണ്ടും അദ്ദേഹത്തെ മത്സരിപ്പിക്കാൻ ബി ജെ പി തയ്യാറായിരുന്നില്ല. തുടർന്ന് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. എംപി സ്ഥാനം ഇല്ലാത്തതിനാൽ ആറ് മാസം കൂടിയെ നഖ്വിക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകു. നഖ്‌വിയുടെ രാജ്യസഭാംഗ കാലാവധി ജുലൈ ഏഴിനാണ് പൂർത്തിയാകുന്നത്.എന്തായാലും നേതൃത്വം ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല.

രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 ലോക്‌സഭാ അംഗങ്ങളും കൂടിയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക.അതുകൊണ്ട് തന്നെ എംപിമാരുടെ വോട്ടുകളുടെ മൂല്യം കണക്കാക്കുമ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥിക്ക് എളുപ്പം വിജയിക്കാം.
ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. അന്ന് തന്നെ വോട്ടെണ്ണലും നടക്കും. ജുലൈ അഞ്ചിന് വിഞ്ജാപനം പുറപ്പെടുവിക്കും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications