പാക് ഭീകരര്‍ കടല്‍ കടന്ന് എത്തിക്കഴിഞ്ഞു... ഗുജറാത്തില്‍? എന്തും സംഭവിക്കാം
അഹമ്മദാബാദ്: ഇന്ത്യയെ സൈനികമായി കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന് പാകിസ്താന് അറിയാം. അതുകൊണ്ട് തന്നെ ആണ് അവര്‍ തീവ്രവാദികളെ ഉപയോഗിച്ച് ഭീകരാക്രമണങ്ങള്‍ നടത്തുന്നത്.
സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കടല്‍ കടന്ന് പാക് ഭീകരര്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുജറാത്ത് തീരം വഴി പാക് ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമാണ് ഗുജറാത്ത് എന്ന പ്രത്യേകതയും ഉണ്ട്.

എവിടെ അടിക്കും
ഇന്ത്യയെ വേദനിപ്പിക്കാന്‍ എവിടെ ആക്രമിക്കുന്നതാണ് നല്ലത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ആകുമോ അത്? പാക് ഭീകരര്‍ കടല്‍ കടന്ന് ഗുജറാത്തില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാന കേന്ദ്രങ്ങള്‍
ദ്വാരകാ ക്ഷേത്രവും സോമനാഥ് ക്ഷേത്രവും ഗുജറാത്ത് തീരത്ത് നിന്ന് ഒരുപാട് ദൂരെയല്ല. എണ്ണ ശുദ്ധീകരണ ശാലയ്ക്കും തുറമുഖത്തിനും ഭീഷണിയുണ്ട്.

എവിടെ
ഒരുപക്ഷേ ഇതിനകം തന്നെ ഭീകരര്‍ രാജ്യത്ത് പ്രവേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ ഇനി നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ട് എന്നാണ് ഐബി റിപ്പോര്‍ട്ടുകള്‍. 15 പേരോളം കടല്‍ കടന്ന് എത്തിയിട്ടുണ്ട് എന്നാണ് സൂചന.

പിടികൂടുമോ?
ഭീകരര്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷണം ശക്തമാക്കിക്കഴിഞ്ഞു. ഗുജറാത്ത് തീരത്ത് മറീന്‍ പോലീസ് കമാന്‍ഡോകളേയും നിയോഗിച്ചിട്ടുണ്ട്.

ഇന്ത്യൻ ബോട്ടുകള്‍
കച്ച് മേഖലയില്‍ 30 മത്സ്യത്തൊഴിലാളികളുമായി ഇന്ത്യന്‍ ബോട്ട് പാകിസ്താന്‍ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ പിടികൂടുന്ന ബോട്ടുകള്‍ തീവ്രവാദികളെ കയറ്റി അയക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാം എന്നും സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications