കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക നീക്കം ചോര്‍ത്തല്‍ : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഗ്രാമീണര്‍ക്ക് ചാരന്മാരുടെ ഫോണ്‍ കോള്‍

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഗ്രാമീണര്‍ക്ക് ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചന്വേഷിച്ചു ചാരന്മാരുടെ ഫോണ്‍കോളുകള്‍ പതിവാകുന്നു. സൈനിക നീക്കങ്ങള്‍ ചോര്‍ത്തുന്നതിന്റ ഭാഗമായാണ് ഫോണ്‍ കോളുകളെന്നാണ് കരുതുന്നത്. പാക്കിസ്ഥാനില്‍ നിന്നോ ചൈനയില്‍ നിന്നോ ഉള്ള ഫോണ്‍ കോളുകളാണിതെന്നാണു നിഗമനം. ഏതെല്ലാം മേഖലകളിലാണ് സൈന്യത്തിന്‍െ സാന്നിദ്യമുളളതെന്നും സൈന്യവുമായുളള പ്രശ്‌നങ്ങള്‍ക്കു പരിഹാരമായോ എന്നുമാണ് ഇവര്‍ ഗ്രാമീണരോട് അന്വേഷിക്കുന്നത്. ഗ്രാമത്തലവന്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഇത്തരത്തില്‍ ഫോണ്‍ കോള്‍ വരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശിക ഓഫീസര്‍ അല്ലെങ്കില്‍ എന്നു പരിചയപ്പെടുത്തിയാണ് ഫോണ്‍ കോളുകള്‍ വരുന്നത്. ഇത്തരത്തില്‍ ഫോണ്‍ കോള്‍ വന്ന ഗ്രാമത്തലവന്‍ ഫോണ്‍ ചെയ്ത വ്യക്തിയുടെ വിവരങ്ങള്‍ ചോദിക്കുകയായിരുന്നു. ഡെപ്യുട്ടി കമ്മീഷണറുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് അറിയിച്ചത്. പിന്നീടുളള അന്വേഷണത്തിലാണ് നമ്പര്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്നല്ലെന്നു മനസ്സിലായത്. ചാരാന്മാരാണ് ഫോണ്‍ കോളുകള്‍ക്ക് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ വൃത്തങ്ങള്‍. അതിനാല്‍ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

03-india-china-border-

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പെന്റഗണ്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യു എസ് കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പെന്റഗണ്‍ ചൈനീസ് സൈന്യവിന്യാസത്തില്‍ ആശങ്ക പങ്കുവയക്കുന്നത്. പാകിസ്ഥാനിലുള്‍പ്പെടെ ചൈനയ്ക്കു സൈനിക താവളങ്ങളുളത് ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
An alert has been sounded along the Sino-India border after local residents, including a village head, got several telephone calls from “spies” either from Pakistan or China about army deployment along the Line of Actual Control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X