• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിശാഖപട്ടണം വാതക ചോര്‍ച്ച; ഒരു കോടി രൂപ നഷ്ടപരിഹാരം, അന്വേഷണം പ്രഖ്യാപിച്ചു

 • By Desk

ഹൈദരാബാദ്: വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ കമ്പനിയില്‍ നിന്ന് വാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം സഹായധനം പ്രഖ്യാപിച്ച് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. ഇരകളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഇതുവരെ 11 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കാന്‍ എല്‍ജി പോളിമര്‍ കമ്പനിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെന്റിലേറ്ററില്‍ കഴിയുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും. ദേഹാസ്വാസ്ഥ്യമുണ്ടായവര്‍ക്ക് 25000 രൂപ വീതം നല്‍കും. ജില്ലാ കളക്ടര്‍ വിനയ് ചന്ദുമായും ആരോഗ്യ രംഗത്തെ പ്രമുഖരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികില്‍സയിലുള്ളത്. അഡ്മിറ്റ് ചെയ്ത എല്ലാവര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. അഞ്ച് ഗ്രാമങ്ങളില്‍ നിന്നുള്ള 15000 പേരെയാണ് ദുരന്തം ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 800ഓളം പേരാണ് ആശുപത്രിയിലുള്ളത്. ദുരന്തബാധിതര്‍ക്ക് എല്ലാവര്‍ക്കും 10000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്

വ്യാഴാഴ്ച രാവിലെയാണ് വിശാഖപട്ടണത്തെ കമ്പനിയില്‍ വാതക ചോര്‍ച്ചയുണ്ടായത്. വിഷാംശം കലര്‍ന്ന വാതകം ശ്വസിച്ചവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ജനങ്ങള്‍ റോഡിലും വഴികളിലും കുഴഞ്ഞുവീഴാന്‍ തുടങ്ങിയതോടെയാണ് വാതക ചോര്‍ച്ചയുണ്ടായി എന്ന് ബോധ്യപ്പെട്ടത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഉച്ചയ്ക്ക് മുമ്പ് തന്നെ ചോര്‍ച്ച അധികൃതര്‍ അടച്ചു. ലോക്ക് ഡൗണ്‍ കാരണം അടച്ചിട്ടതായിരുന്നു കമ്പനി. പ്രവര്‍ത്തനം ആരംഭിച്ച ഉടനെയാണ് വാതക ചോര്‍ച്ചയുണ്ടായത്.

ബിജെപിയുടെ വന്‍ ഒരുക്കം; കളത്തിലിറക്കുന്നത് 75000 പേരെ, ഞങ്ങള്‍ തുടങ്ങിയെന്ന് സുനില്‍ ബന്‍സാല്‍

ആന്ധ്ര പ്രദേശ് സര്‍ക്കാരിനോടും കേന്ദ്രത്തോടു സംഭവത്തില്‍ പ്രതികരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെട്ടിരിക്കുകയാണെന്ന് കമ്മീഷന്‍ നോട്ടീസില്‍ നിരീക്ഷിക്കുന്നു.

cmsvideo
  എന്താണ് വിശാഖപട്ടണത്തെ ശ്വാസം മുട്ടിച്ച സ്റ്റൈറീന്‍ എന്ന വിഷവാതകം | Oneindia Malayalam

  അതേസമയം, സമാനമായ രീതിയില്‍ ഛത്തീസ്ഗഡിലും വാതക ചോര്‍ച്ചയുണ്ടായി. റായ്ഗഡിലെ പേപ്പല്‍ മില്ലില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മില്ലിലെ ടാങ്ക് ശുചീകരിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ബോധരഹിതരായി വീണത്. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുഴഞ്ഞു വീണ ആളുകളെ റായ്ഗഡ് ജില്ലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിക്കുന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിശാഖപട്ടണത്തെ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഛത്തീസ്ഗഡിലും വാതക ചോര്‍ച്ചയുണ്ടായിരിക്കുന്നത്.

  English summary
  Visakhapatnam Gas leak: Andhra Pradesh Government announces compensation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X