നടികര്‍ സംഘം തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം, നടന്‍ വിശാല്‍ ആശുപത്രിയില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കുന്ന നടികര്‍ സംഘം തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം. പാണ്ഡവ അണിയിലെ സ്ഥാനാര്‍ത്ഥി നടന്‍ വിശാലിന് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കൈകള്‍ക്ക് പരിക്കേറ്റ വിശാലിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശരത്കുമാര്‍ നയിക്കുന്ന രാധാരവി വിഭാഗത്തിലെ ആളുകള്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് വിശാല്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
സംഘര്‍ഷത്തില്‍ നടന്‍ വടിവേലുവിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടൊടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും.

തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് വിശാല്‍ മത്സരിക്കുന്നത്. നടന്‍ ശരത്കുമാറാണ് എതിര്‍ ഭാഗത്തുള്ളത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിക്കിടെ വിശാല്‍ പക്ഷത്തിനെതിരെയും ശരത്കുമാര്‍ പക്ഷത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഇരുമുന്നണികളും തൊടുത്തു വിട്ടിരുന്നു.
ഉലകനായകന്‍ കമല്‍ഹാസന്‍ വിശാല്‍ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശരത്കുമാര്‍ കമല്‍ഹാസനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. കമല്‍ഹാസന്‍ വലിയ നടനൊന്നും അല്ലെന്നാണ് ശരത്കുമാര്‍ പറഞ്ഞത്. ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും കമല്‍ഹാസന് അറിയില്ലെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ആരു വിജയിക്കുമെന്ന് രാത്രി എഴരയോടെ അറിയാം












Click it and Unblock the Notifications