ശശികല ജയിലിന് പുറത്തേക്ക്...!!! പളനിസ്വാമിയും കൂട്ടരും ഭീതിയിൽ...! തമിഴകത്തെ കാത്തിരിക്കുന്നത്....!!

  • By: Anamika
Subscribe to Oneindia Malayalam

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വികെ ശശികല പുറത്തേക്ക്. പരോള്‍ നേടിയാണ് ശശികല പുറത്തിറങ്ങുന്നത്. മുപ്പത് ദിവസത്തെ പരോളാണ് ശശികലയ്ക്ക് ലഭിച്ചിരിക്കുന്നത്. കൈക്കൂലിക്കേസില്‍ ജാമ്യം നേടി ടിടിവി ദിനകരനും പുറത്തിറങ്ങിയിട്ടുണ്ട്. പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് ഇരുവരും കൂടിക്കാഴ്ച നടത്തും.

Read Also: മോദി പിന്തുണച്ചിട്ടും ശശികല അടങ്ങുന്നില്ല..!! രണ്ടാമൂഴം മഹാഭാരതമെന്ന പേരിലിറങ്ങരുതെന്ന് വീണ്ടും..!!

Read Also: ഹോട്ടലാണെന്ന് കരുതി നിയമസഭയില്‍ കയറിയ രാജേട്ടൻ...!! എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ!!

ഭരണം പിടിക്കാനുള്ള നീക്കങ്ങൾ

ഭരണം പിടിക്കാനുള്ള നീക്കങ്ങൾ

ജയലളിതയുടെ മരണശേഷം നിര്‍ണായകമായ രാഷ്ട്രീയ മാറ്റങ്ങളിലൂടെയാണ് തമിഴ്‌നാട് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. പനീര്‍ശെല്‍വം വിഭാഗമെന്നും ശശികല വിഭാഗമെന്നും അണ്ണാഡിഎംകെ പിളര്‍ന്നു. കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലാണ് ശശികലയ്ക്ക് മുഖ്യമന്ത്രിക്കസേര പോയത്.

തലപ്പത്തുള്ളവർ ജയിലിൽ

തലപ്പത്തുള്ളവർ ജയിലിൽ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തേക്കാണ് വികെ ശശികല ശിക്ഷിക്കപ്പെട്ടത്. വിശ്വസ്തനായ ടിടിവി ദിനകരനെ പാര്‍ട്ടി ഏല്‍പ്പിച്ചാണ് ശശികല ജയിലില്‍ പോയത്. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ ദിനകരനും ജയിലിലായി.

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷം ഇരുവരും വെളിച്ചം കാണുകയാണ്. മുപ്പത് ദിവസത്തെ പരോള്‍ ലഭിച്ച് ശശികല പരപ്പന അഗ്രഹാര ജയിലില്‍നിന്നും പുറത്തേക്ക്. ഒപ്പം കൈക്കൂലിക്കേസില്‍ ജാമ്യം ലഭിച്ച ദിനകരനും പുറത്തുണ്ട്.

പാർട്ടിക്ക് വേണ്ട

പാർട്ടിക്ക് വേണ്ട

ജാമ്യം നേടി പുറത്തിറങ്ങിയ ദിനകരന്‍ ബെംഗളൂരുവിലെ ജയിലിലെത്തി ശശികലയെ കാണും എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ശശികലയ്ക്ക് പരോള്‍ ലഭിക്കുന്നതും. നിലവില്‍ ശശികലയും ദിനകരനും ഉള്‍പ്പെട്ട വിഭാഗത്തെ പാര്‍ട്ടി വേണ്ടെന്ന് വെച്ച മട്ടാണ്.

പാർട്ടി കുരുക്കിൽ

പാർട്ടി കുരുക്കിൽ

ഒരു മാസത്തേക്കാണെങ്കിലും ശശികല തിരിച്ചെത്തുന്നത് അണ്ണാ ഡിഎംകെയിവല്‍ എന്തൊക്കെ പുകിലുകളാണ് ഉണ്ടാക്കുകയെന്നത് കണ്ടറിയേണ്ടതാണ്. പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്തുന്നതിന് വേണ്ടി പളനിസ്വാമി മന്നാര്‍ഗുഡി മാഫിയയെ തള്ളിപ്പറഞ്ഞിരുന്നു.

തള്ളിക്കളഞ്ഞ് വിശ്വസ്തൻ

തള്ളിക്കളഞ്ഞ് വിശ്വസ്തൻ

എന്നാല്‍ പനീര്‍ശെല്‍വം വിഭാഗത്തെ കൂടെ നിര്‍ത്താനോ അണ്ണാ ഡിഎംകെ അമ്മ വിഭാഗത്തില്‍ ലയിപ്പിക്കാനോ പളനിസ്വാമിക്ക് സാധിച്ചതുമില്ല. ഭരണം പളനിസ്വാമിയെ വിശ്വസിച്ച് ഏല്‍പ്പിച്ച് ജയിലില്‍ പോയ ശശികലയെ യഥാര്‍ത്ഥത്തില്‍ പളനിസ്വാമി കാലു വാരുകയായിരുന്നു.

ഗൌനിക്കാതെ എടപ്പാടി

ഗൌനിക്കാതെ എടപ്പാടി

തള്ളിപ്പറഞ്ഞവരുടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ ശശികലയും ദിനകരനും ഉണ്ടോ എന്ന കാര്യം പോലും വ്യക്തമല്ല. മന്നാര്‍ഗുഡി മാഫിയക്കാരെ പുറത്താക്കിയതായി നേരത്തെ പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. ദിനകരന്‍ പുറത്തിറങ്ങിയത് എടപ്പാടി വിഭാഗം ഗൗനിച്ച മട്ടേ ഇല്ല.

നിർണായക ദിവസങ്ങൾ

നിർണായക ദിവസങ്ങൾ

ശശികലയുടെ വരവിനേ എടപ്പാടി വിഭാഗം എങ്ങനെ നോക്കിക്കാണും എന്നതാണ് ഇനി അറിയാനുള്ളത്. പാര്‍ട്ടി ഇപ്പോഴും തന്റേതാണ് എന്ന് ഉറച്ചുപറയാനുള്ള പിന്തുണ ഇപ്പോള്‍ ശശികലയ്ക്കില്ല. പാര്‍ട്ടി തിരികെ പിടിക്കാന്‍ ഒരു മാസം കൊണ്ട് ശശികലയ്ക്ക് എന്ത് ചെയ്യാനാവും എന്നതിന് അനുസരിച്ചിരിക്കും അണ്ണാ ഡിഎംകെയിലെ അവരുടെ ഭാവി.

കോടതി പണി കൊടുത്തു

കോടതി പണി കൊടുത്തു

2017 ഫെബ്രുവരി 14നാണ് ശശികലയുടെ ജയില്‍ ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചത്. മാത്രമല്ല നാല് വര്‍ഷം തടവും 10 കോടി പിഴയും എന്ന വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെയ്ക്കുകയും ചെയ്തു. ഇതോടെയാണ് ശശികലയ്ക്ക് ജയിലില്‍ പോകേണ്ടി വന്നത്.

പഠിച്ച പണി പതിനെട്ടും

പഠിച്ച പണി പതിനെട്ടും

ഒരുമാസത്തേക്ക് പുറത്തിറങ്ങിയ ശശികലയെ പുറത്ത് പ്രതിസന്ധികള്‍ മാത്രമാണ് കാത്തിരിക്കുന്നത്. പാര്‍ട്ടിയില്‍ പളനിസ്വാമി അടക്കമുളളവര്‍ ശശികലയെ ഇനി സ്വീകരിക്കാന്‍ സാധ്യതയൊന്നും കാണുന്നില്ല. പാര്‍ട്ടിയിലെ അധികാരം തിരിച്ച് പിടിക്കാനുള്ള എല്ലാ വഴികളും ശശികലയ്ക്ക് നോക്കേണ്ടതുണ്ട്.

English summary
VK Sasikala gets parol and will be out of jail for thirty days
Please Wait while comments are loading...