കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി; സമയം അനുവദിയ്ക്കണമെന്ന അപേക്ഷ തള്ളി

ശശികലയുടെ ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിയ്ക്കും

Google Oneindia Malayalam News

ചെന്നൈ:ചെന്നൈ: എഐഎഡിഎകെ ജനറല്‍ സെക്രട്ടറി വികെ ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിയ്ക്കണമെന്ന ശശികലയുടെ അപേക്ഷ തള്ളിയ ശേഷമാണ് കോടതി നിര്‍ദ്ദേശം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വന്നതോടെയാണ് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖേന ശശികല സമര്‍പ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്.

അപേക്ഷ കോടതി തള്ളിയതോടെ ഉടന്‍ ബെംഗളൂരുവിലെത്തി കീഴടങ്ങേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി കീഴടങ്ങാന്‍ നാലാഴ്ച സമയം അനുവദിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യില്ലെന്ന് ബെംഗളൂരു പൊലീസും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഹര്‍ജി തള്ളിയാല്‍ ഉടന്‍ ബെംഗളൂരുവിലെത്തി കീഴടങ്ങുമെന്ന് പാര്‍ട്ടി വൃത്തങ്ങളും വിവരം നല്‍കിയിരുന്നു.

 വീട്ടിലേയ്ക്ക് മടങ്ങി

വീട്ടിലേയ്ക്ക് മടങ്ങി

കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും ചൊവ്വാഴ്ച രാത്രി തന്നെ ശശികല പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തിയിരുന്നു. ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ ബെംഗളൂരുവിലേയ്ക്ക് പോകാനാണ് നീക്കം.

 ബെംഗളൂരുവില്‍ സുരക്ഷ ശക്തം

ബെംഗളൂരുവില്‍ സുരക്ഷ ശക്തം

അനധികൃത സ്വത്ത്‌സമ്പാദനക്കേസിലെ ശശികല ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ പാര്‍പ്പിയ്ക്കുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിന്റെ പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 2014ല്‍ ജയലളിത ഉള്‍പ്പെടെയുള്ളവരെ ജയിലില്‍ പാര്‍പ്പിച്ചപ്പോള്‍ പാര്‍ട്ടി അനുഭാവികളും മറ്റും പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നതുവരെ ബെംഗളൂരുവില്‍ കഴിഞ്ഞിരുന്നു. ഇത്തരം കീഴ് വഴക്കങ്ങള്‍ ഇല്ലാതാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. റിസര്‍വ് പൊലീസ്, സിറ്റി ആംമ്ഡ് റിസര്‍വ്, എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

 നാല് വര്‍ഷം തടവ്

നാല് വര്‍ഷം തടവ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി കുറ്റക്കാരിയെന്ന് വിധിച്ച കോടതി നാല് വര്‍ഷം തടവ് ശിക്ഷ അനുഭവിയ്ക്കണമെന്നും ശശികല ഉള്‍പ്പെടെ കേസില്‍ ജീവിച്ചിരിക്കുന്ന മൂന്ന് പ്രതികളോട് പിഴയൊടുക്കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

 രാഷ്ട്രീയ ഭാവി ത്രിശങ്കുവില്‍

രാഷ്ട്രീയ ഭാവി ത്രിശങ്കുവില്‍

നാല് വര്‍ഷം തടവ് ശിക്ഷ അനുഭവിയ്ക്കുന്ന ശശികലയ്ക്ക് അടുത്ത ആറ് വര്‍ഷത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. ശശികലയ്ക്ക് പകരം നിയമസഭാ കക്ഷി നേതാവായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തെങ്കിലും ശശികലയുടെ രാഷ്ട്രീയ ഭാവി ഇപ്പോഴും ത്രിശങ്കുവില്‍ തന്നെയാണ്.

 ഗവര്‍ണര്‍ എങ്ങോട്ട്

ഗവര്‍ണര്‍ എങ്ങോട്ട്

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശശികല പക്ഷവും ഒപിഎസ് പക്ഷവും അവകാശവാദവുമായി രംഗത്തുണ്ടെങ്കിലും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ നിലപാട് നിര്‍ണായകമാണ്. അതേസമയം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി, രണ്ട് മുന്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ എന്നിവരില്‍ നിന്ന് ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. അന്തിമ തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തമിഴ്‌നാട്.

English summary
VK Sasikala, convicted by the Supreme Court of corruption and given a four-year jail term, is likely to surrender in Bengaluru on Wednesday, sources in her party, the AIADMK, have said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X